എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ; നഗ്നതാ നിയന്ത്രണത്തിന്റെ പേരില്‍ മമ്മൂട്ടിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം ഡിലീറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം; മറുപടിയുമായി സനുഷ

Malayalilife
എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ; നഗ്നതാ നിയന്ത്രണത്തിന്റെ പേരില്‍ മമ്മൂട്ടിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം ഡിലീറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം; മറുപടിയുമായി സനുഷ

ബാലതാരമായി തന്നെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി സനുഷ. തുടർന്ന് നിരവധി സിനിമകളിൽ നായികയായി തിളങ്ങുകയും ചെയ്തിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'നാളൈ നമതെ' എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ  നഗ്നതാ പ്രദര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ തന്റെ കുട്ടിക്കാലത്തെ ചിത്രം ഡിലീറ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിന് കിടിലന്‍ മറുപടി നൽകി കൊണ്ട് താരം വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.   സനുഷ ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.

വളരെ ചെറിയ കുട്ടിയായ സനുഷയെ തോളിലേറ്റി നിൽക്കുന്ന  മമ്മൂട്ടിയയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. സനുഷ ചിത്രത്തിൽ ഒറ്റമുണ്ട് മാത്രമുടുത്താണ് നിൽക്കുന്നത്. സനുഷ ചിത്രം  ഇതില്‍ നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ചാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കൊടുത്തിട്ടുള്ള ക്യാപ്ഷനിലും ഹാഷ്ടാഗിലും നിന്ന് നേരത്തെ ഒറിജിനല്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഇന്‍സ്റ്റഗ്രാം അത് റിമൂവ് ചെയ്തിരുന്നു എന്നാണ്  മനസ്സിലാകുന്നത്.

‘എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്… ഇതൊരു കോംപറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെ,’ എന്നാണ് ചിത്രത്തിന് സനുഷ  നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തളരരുത് രാമന്‍കുട്ടി, എന്നോടാ കളി, patience is key, no matter what it takes, I don’t mind, do you എന്നിങ്ങനെ നിരവധി ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്. അതേസമയം ആരാധകര്‍ ഇപ്പോൾ സനുഷ ഇന്‍സ്റ്റഗ്രാമിന് കൊടുത്ത മറുപടി  ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റില്‍ പിന്തുണയുമായി നിരവധി പേരാണ് എത്തുന്നതും. 

Actress sanusha santhosh instagram picture with mammootty is against nudity policy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES