Latest News

ഒരാഴ്ച ഞാന്‍ ഇവിടെ ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല; തുറന്ന് പറഞ്ഞ് നടി സാന്ദ്ര തോമസ്

Malayalilife
ഒരാഴ്ച ഞാന്‍ ഇവിടെ ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല; തുറന്ന് പറഞ്ഞ് നടി സാന്ദ്ര തോമസ്

ട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി ആണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. അടുത്തിടെയായിരുന്നു താരത്തിന് ഡെങ്കി പനി ബാധിച്ചു ഐസിയുവിൽ കിടന്നത്. രോഗം ഭേദമായി എത്തിയ താരം ഇപ്പോൾ  വനിത സംഘടനയായ ഡബ്ല്യുസിസിയില്‍ നിന്ന് ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് തുറന്ന് പറയുകയാണ്. 

ജീവിതത്തില്‍ എടുത്തു പറയേണ്ട ഒറുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിതച്ച് മമ്മൂക്കയെ പോലുള്ളവര്‍ ഒക്കെ എപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് അതൊക്കെ വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. നിര്‍മാതാക്കളുടെ സംഘടനയിലുള്ള എല്ലാ നിര്‍മാതാക്കളും വിവരം അന്വേഷിച്ച് വിളിച്ചു. ബാക്കിയുള്ളവരൊന്നും തന്നെ വിളിച്ചില്ല.

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാതോരാതെ ഘോര ഘോരം സംസാരിക്കുന്ന ആളുകളുളണ്ട്, ഡബ്ല്യുസിസിയുണ്ട്, മറ്റേ സിസിയുണ്ട്, മറിച്ചേ സിസിയുണ്ട്. അങ്ങനെ സിസികള്‍ പലതുണ്ട്. എന്നാല്‍ ഒരാഴ്ച ഞാന്‍ ആസിയുവിലായിരുന്നിട്ടുും ഒരു സ്ത്രീജനം പോലും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ് മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലേ. മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടി കുത്തി വരും,, പക്ഷേ അതുവരെ അവരെ ആരും തിരിഞ്ഞ് നോക്കില്ല. ഒരാഴ്ച ഞാന്‍ ഇവിടെ ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല.

ഒരാഴ്ചയായി വീട്ടില്‍ പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ച് ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാന്‍ തുടങ്ങി. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി. പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാന്‍ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളില്‍ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.

നാല് ദിവസം ഞങ്ങള്‍ അങ്ങനെ വീട്ടിലായിരുന്നു. ഓരോദിവസം കഴിയുംതോറും എന്റെ അവസ്ഥ മോശമായി. ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാന്‍ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാന്‍ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓര്‍മയുള്ളു. പിന്നെ ഞാന്‍ ഡൈനിങ് ടേബിളിന്റെ അടിയില്‍ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു.

എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോള്‍ മനസിലായി ഞാന്‍ നിലത്താണെന്ന്. മുഖം മുഴുവന്‍ കോടി പോയി. ഞരമ്ബ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാന്‍ അഞ്ചു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.

ഹോസ്പിറ്റലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ബെഡ് ഒഴിവില്ല. കോവിഡ് രോഗികള്‍ക്കാണ് മുന്‍ഗണന എന്ന് പറഞ്ഞു. എന്തായാലും ഹോസ്പിറ്റലില്‍ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയില്‍ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടര്‍ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്‍മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടര്‍മാര്‍ നാല് വഴിക്ക് ഓടുന്നു.

Actress sandra thomas words against WCC

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES