തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സമീറ ഇപ്പോള്‍ പ്രസവശേഷമുണ്ടായ മാറ്റത്തെ കുറിച്ച് പറഞ്ഞ വാക്കുളാണ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഞാന്‍ മകന്‍ ഹന്‍സിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കരുതിയത് ഷട്ടര്‍ബഗ്ഗുകളെ പോലെ പോസ് ചെയ്യുന്ന മൂന്ന് അമ്മമാരില്‍ ഒരാള്‍ ഞാനും ആയിരിക്കുമെന്നാണ്. മാതൃത്വത്തെ കുറിച്ചുള്ള എന്റെ കാഴ്ചപാട് ഞാന്‍ വന്ന ഗ്ലാമര്‍ ലോകത്ത് നിന്നുള്ളതായിരുന്നു. പക്ഷേ 9 മാസം കഴിഞ്ഞപ്പോള്‍ എന്റെ ഭാരം 105 കിലോയിലേക്ക് ഉയര്‍ന്നു. എന്റെ മകനെ കൈയ്യില്‍ കിട്ടിയ നിമിഷം, യഥാര്‍ത്ഥത്തില്‍ ഞാന്‍ സന്തോഷിക്കേണ്ട ദിവസമായിരുന്നു. എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല പതിയെ പോസ്റ്റപാര്‍ട്ടം ഡിപ്രഷന്‍ എന്നെ പിടികൂടി.
കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റിയും അവന് ഭക്ഷണം കൊടുത്തും എന്റെ ഭര്‍ത്താവായ അക്ഷയ് ആ സമയത്തും എന്റെ കൂടെ നിന്നു. പ്രസവം കഴിഞ്ഞ് ഒരു മാസം കൊണ്ട് മറ്റ് നടിമാര്‍ തിരികെ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത് എങ്ങനെയാണെന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്. കുഞ്ഞ് വളരെ ആരോഗ്യവാനാണ്, ഭര്‍ത്താവ് എല്ലാത്തിനും കൂടെ നില്‍ക്കുന്നുണ്ട്. പിന്നെ നീ ഇങ്ങനെ വിഷമിക്കുന്നത് എന്തിനാണെന്ന് എന്റെ അമ്മായിയമ്മ ചോദിച്ചത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അമ്മയുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം ഞാന്‍ പൊട്ടികരഞ്ഞ് പോയി. എന്റെ മകന് വേണ്ടി സന്തോഷിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധമായിരുന്നു മനസ് മുഴുവന്‍. ഈ അവസ്ഥ ഏകദേശം ഒരു വര്‍ഷത്തോളം തുടര്‍ന്നു. ആ സമയത്ത് താന്‍ പൂര്‍ണ്ണമായി തകര്‍ന്ന് പോയ ദിവസങ്ങളായിരുന്നു. ആ സമയമായപ്പോഴേക്കും സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഞാന്‍ വിട്ടു നില്‍ക്കുകയായിരുന്നു. ശരീരഭാരം പഴയതു പോലെ 105 കിലോയില്‍ തന്നെ തുടരുന്നുണ്ട്. അതോടൊപ്പം അമിതമായി മുടികൊഴിച്ചിലും തന്നെ അലട്ടി തുടങ്ങി. അപ്പോഴാണ് താന്‍ നേരിടുന്നത് വലിയൊരു പ്രശ്‌നമാണെന്ന് മനസിലാക്കിയത്. ഇതില്‍ നിന്നുള്ള പരിഹാരം കാണാനായി ഹോമിയോപതിയെ കാണിച്ചു.
ഏറ്റവുമൊടുവില്‍ കൃത്യമായ ചികിത്സയിലൂടെ പുതിയൊരാളായി ഞാന്‍ മാറി. 2 വര്‍ഷത്തോളം എല്ലായിടത്ത് നിന്നും അപ്രതീക്ഷിതമായതിന് ശേഷം ഞാന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി. അപ്പോഴും വീണ്ടും അമ്മയാകാന്‍ പോവുകയാണോ അതോ ഒരു സെക്‌സി സാം ആകുമോന്ന് ആളുകള്‍ എന്നോട് ചോദിക്കുമായിരുന്നു. പക്ഷേ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടി നുണ പറയാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് എനിക്കുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ സംസാരിച്ച് തുടങ്ങി. ആദ്യം എന്റെ ലുക്കിനെ ചിലര്‍ കളിയാക്കി എങ്കിലും അതെന്നെ വേദനിപ്പിച്ചില്ല.
2018 ല്‍ ഞാന്‍ രണ്ടാമതും മകള്‍ നൈറയെ ഗര്‍ഭിണിയായി. ഇത്തവണ എല്ലാ പ്രശ്നങ്ങളെയും ഞാന്‍ എന്റെതായ രീതിയില്‍ നേരിടുമെന്ന് തീരുമാനിച്ചിരുന്നു. എനിക്ക് 40 വയസ് ആയിരുന്നു. അതിന്റേതായ പേടി ഉള്ളില്‍ ഉണ്ടായിരുന്നെങ്കിലും മുന്‍പ് നഷ്ടപ്പെട്ടതെല്ലാം നേടി എടുക്കാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തു. എന്റെ മാനസികാവസ്ഥയെ കുറിച്ച് തുറന്ന് സംസാരിച്ചു. മകളെ എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ വെച്ച് ബിക്കിനിയില്‍ ഷൂട്ട് നടത്തി. നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു എന്ന് സ്ത്രീകള്‍ പറഞ്ഞത് ഇതിലൂടെയാണ്.