Latest News

വിവാദ പരമാശം: നടി സായി പല്ലവിക്കെതിരെ കേസ്

Malayalilife
വിവാദ പരമാശം: നടി സായി പല്ലവിക്കെതിരെ കേസ്

ടി സായി പല്ലവിക്കെതിരെ കേസ് കൊടുത്ത് ബജ്‌റങ്ദള്‍ നേതാക്കള്‍  രംഗത്ത്. കഴിഞ്ഞ ദിവസം താരം  കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും പശുവിനെ കൊണ്ടു പോയതിന് മുസ്ലീമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തെയും കുറിച്ച് പറഞ്ഞതിനാണ് താരത്തിനെതിരെ  ബജ്‌റങ്ദള്‍ കേസ് നൽകിയിരിക്കുന്നത്.  താരത്തിന് എതിരെ പരാതി  ലഭിച്ചിരിക്കുന്നത് ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിനാണ്.

 സായ് പല്ലവിയുടെ പരാമര്‍ശം നേരത്തെ ഒരു അഭിമുഖത്തിലാണ് ഉണ്ടായത്. ‘ഞാന്‍ ഒരു നിഷ്പക്ഷ ചുറ്റുപാടിലാണ് വളര്‍ന്നത്, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിക്കുന്നു.

പശുവിനെ കൊണ്ടു പോയതിന് മുസ്ലീമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എവിടെയാണ് വ്യത്യാസം?’ എന്ന സായ് പല്ലവിയുടെ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്.

Read more topics: # Actress sai pallavi,# against case
Actress sai pallavi against case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക