Latest News

ചില കാര്യങ്ങള്‍ പരിഗണിക്കാറുണ്ട്; അതില്‍ വിട്ടുവീഴ്ച കാണിക്കാറില്ല; തന്നെ സംബന്ധിച്ചടത്തോളം കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല; വെളിപ്പെടുത്തലുമായി നടി രോഹിണി

Malayalilife
 ചില കാര്യങ്ങള്‍ പരിഗണിക്കാറുണ്ട്; അതില്‍ വിട്ടുവീഴ്ച കാണിക്കാറില്ല; തന്നെ സംബന്ധിച്ചടത്തോളം കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല; വെളിപ്പെടുത്തലുമായി നടി  രോഹിണി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി രോഹിണി. വർഷങ്ങൾക്ക് മുൻപ് നായികയായും പിന്നീട് അമ്മ കഥാപാത്രങ്ങളുമായി  രോഹിണി മലയാള സിനിമയിൽ ഇപ്പോഴും സജീവമാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച താരം അന്യഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച  താരം വാഹ മോചനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് സജീവമായി. എന്നാൽ ഇപ്പോൾ  തന്നെ സംബന്ധിച്ച്  കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ലെന്നും ചില കാര്യങ്ങളി വിട്ടുവീഴ്ച കാണിക്കാറില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം തുറന്ന് പറയുകയാണ്.

'' തന്നെ സംബന്ധിച്ചടത്തോളം കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല. പെര്‍ഫോം ചെയ്യാനു സാധ്യതയുണ്ടോ എന്ന് മാത്രമാണ് നോക്കുകയെന്നുമാണ് രോഹിണി പറയുന്നു. വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്സൈറ്റ്മെന്റ് നല്‍കുന്നതാണോ, പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്. അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്.'' 

ഒപ്പം ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചും രോഹിണി പറയുന്നുണ്ട്. സംവിധായകന്‍ ജിയോ ബേബിയാണ് തന്നെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. സിനിമയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെടുകയായിരുന്നു എന്നും ചിത്രത്തിന് ഓക്കെ പറഞ്ഞുവെന്നും രോഹിണി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... '' സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്''. വ വളരെ പ്രോഗ്രസിവായ സിനിമകളാണ് മലയാളത്തില്‍ എത്തി കൊണ്ടിരിക്കുന്നത്.

വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലുമാണ് ഓള്‍ഡ് ഏജ് ഹോമിന്റെ പ്രമേയം. രോഹിണിയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജ്, ലാലി പി.എം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വളരെ നല്ല അനുഭവമായിരുന്നു എന്നും രോഹിണി പറയുന്നു. അഭിനയം എന്നത് ആക്ഷനും റിയാക്ഷനുമാണ്. നല്ല മികച്ച അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അത് നന്നായി വര്‍ക്കൗട്ട് ആകും. സംവിധായകന്റെ വിഷനാണ് ഏറ്റവും പ്രധാനം, അഭിനയിക്കുന്നവരെ സംബന്ധിച്ച് ആ വിഷനെ പൂര്‍ണതയില്‍ എത്തിക്കുന്ന എന്നതാണ് ദൗത്യം. ജിയോ ബേബിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.

നേരത്തെ നല്‍കിയ മറ്റെരു അഭിമുഖത്തത്തില്‍ ലുക്ക് നിലനിര്‍ത്തുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. പ്രായമാകുന്നതോ ചുളിവ് വീഴുന്നതേ തനിക്കാെരു പ്രശ്‌നവുമല്ലെന്നാണ് രോഹിണി പറയുന്നത്. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
പ്രത്യേകിച്ച് രൂപമാറ്റമൊന്നുമില്ലാതെ എപ്പോഴും ലുക്ക് നിലനിര്‍ത്തുന്നതിനെക്കുറിച്ചുളള അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ''ആരോഗ്യത്തിന് വേണ്ടി വര്‍ക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്. ഒരു ആര്‍ടിസ്റ്റിന്റെ വലിയൊരു ടൂളാണ് ശരീരം. ആ ഒരു ടൂളിനെ എത്രത്തോളം നന്നായി നിലനിര്‍ത്താനാവുമെന്നുള്ളത് ഏറെ പ്രധാനമാണ്. കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം. പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്നമല്ല.

Actress rohini words about characters in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES