മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി രോഹിണി. വർഷങ്ങൾക്ക് മുൻപ് നായികയായും പിന്നീട് അമ്മ കഥാപാത്രങ്ങളുമായി രോഹിണി മലയാള സിനിമയിൽ ഇപ്പോഴും സജീവമാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച താരം അന്യഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച താരം വാഹ മോചനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് സജീവമായി. അതേസമയം ഒരുപാട് ചിത്രങ്ങളിൽ ഹ്‍മാന്റെ നായികയായി അഭിനയിച്ചതിന് പിന്നാലെ താരത്തെ തേടി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിണി.
ഒരുപാട് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. മാസികകളിലൊക്കെ ഭയങ്കര ചര്‍ച്ചയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരണം നടക്കുന്നിടത്ത് വരുമ്പോള്‍ അച്ഛന്‍ പറയുമായിരുന്നു ആ സമയത്ത് നീ അവനുമായി സംസാരിക്കരുതെന്ന്. ഞങ്ങള്‍ക്ക് മറച്ചു വെക്കാന്‍ ഒന്നുമില്ല, എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലായിരുന്നു അതിനൊന്നും. പക്ഷെ അച്ഛന്‍ പറയും നിന്റെ കരിയറിന് നല്ലതല്ലെന്ന്. അവര്‍ക്ക് പറയാനുള്ളത് അവര്‍ പറയട്ടെ, അതിലൊന്നും യാതൊരു സത്യവുമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നു.
പിന്നെ ചിലപ്പോള്‍ വേണമെന്ന് കരുതി തന്നെ ചെയ്തിട്ടുണ്ട്. അവന്‍ എന്റെ റൂമിലേക്ക് വരുമായിരുന്നു. അവനെപ്പോഴും നല്ല വിശപ്പായിരുന്നു. ഞങ്ങളൊക്കെ വളരുന്ന പ്രായമായിരുന്നു. എന്റെ റൂമില്‍ എപ്പോഴും കേക്കൊക്കെ വാങ്ങി വെക്കുമായിരുന്നു. ആ കേക്ക് വല്ലതും ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് അവന്‍ വരുമായിരുന്നു. അത് കണ്ട് ആളുകള്‍ ഓ അവന്‍ അവളുടെ മുറിയിലേക്ക് പോകുന്നത് കണ്ടോ എന്ന് പറയും. അവരെ കാണുമ്പോള്‍ അവന്‍ പറയുമായിരുന്നു നോക്കിക്കോ അവര്‍ നമ്മളെ പറ്റി എഴുതുമെന്ന്. ഞങ്ങള്‍ക്കതെല്ലാം തമാശയായിരുന്നു.