മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി രോഹിണി. വർഷങ്ങൾക്ക് മുൻപ് നായികയായും പിന്നീട് അമ്മ കഥാപാത്രങ്ങളുമായി രോഹിണി മലയാള സിനിമയിൽ ഇപ്പോഴും സജീവമാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച താരം അന്യഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച താരം വാഹ മോചനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് സജീവമായി. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖമാണ്. തന്റെ വര്‍ക്കൗട്ടിനെക്കുറിച്ചും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനെകപ്പറ്റിയാണ് നടി പറയുന്നത്.
പ്രത്യേകിച്ച് രൂപമാറ്റമൊന്നുമില്ലാതെ എപ്പോഴും ലുക്ക് നിലനിര്‍ത്തുന്നതിനെക്കുറിച്ചുളള അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ''ആരോഗ്യത്തിന് വേണ്ടി വര്‍ക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്. ഒരു ആര്‍ടിസ്റ്റിന്റെ വലിയൊരു ടൂളാണ് ശരീരം. ആ ഒരു ടൂളിനെ എത്രത്തോളം നന്നായി നിലനിര്‍ത്താനാവുമെന്നുള്ളത് ഏറെ പ്രധാനമാണ്. കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം. പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്‌നമല്ല.
വിഷ്വല്‍ ആര്‍ട്ടായത് കൊണ്ട് നമ്മള്‍ നമ്മളെ നല്ല രീതിയില്‍ പ്രസന്റ് ചെയ്യണം എന്നുള്ളത് ഒരു കാരണമാണ്. എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട്. ഒന്നും ഒരുപാട് കഴിക്കുന്ന ശീലമില്ല. അതേ പോലെ തന്നെ ഉറക്കവും. സിനിമയ്ക്ക് വേണ്ടി മാത്രമല്ല നല്ല ആരോഗ്യത്തിനും വേണ്ടി കൂടിയാണ് ഞാനിത് ചെയ്യുന്നത്. ലോക്ഡൗണ്‍ സമയത്ത് അങ്ങനെ ബോറടിയൊന്നുമുണ്ടായിരുന്നില്ല. മോന്‍ എന്റെ കൂടെയുണ്ടായിരുന്നു. അവന് വേണ്ടി കുക്കിങ് ഒക്കെ ചെയ്യുമായിരുന്നു. വായിക്കാനും സിനിമ കാണാനുമൊക്കെ ഒരുപാട് സമയം കിട്ടി. സിനിമ റിലീസ് ചെയ്താല്‍ തിയേറ്ററില്‍ പോയിത്തന്നെ കാണും. വെബ് സീരീസൊന്നും അങ്ങനെ കാണാന്‍ അവസരം ലഭിക്കാറുണ്ടായിരുന്നില്ലെന്നും രേഹിണ പറയുന്നു.
മകനെ കുറിച്ചും നടി പറയുന്നുണ്ട്. ഋഷിക്ക് ആരോഗ്യമേഖലയില്‍ ജോലി ചെയ്യാനാണ് താല്‍പര്യം. മോന് സിനിമാതാല്‍പര്യമുണ്ടോയെന്ന് ചോദിച്ച് സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം വിളിക്കാറുണ്ട്. അവന് സിനിമ അത്ര താല്‍പര്യമില്ല. മെഡിക്കല്‍ ഫീല്‍ഡിലാണ് താല്‍പര്യമെന്ന് മനസിലായതിനാല്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു . അവന്‍ എന്റെ സിനിമകളൊക്കെ കാണാറുണ്ട്. മ്യൂസിക്കില്‍ നല്ല ക്രേസുണ്ട്. എന്റെ സിനിമ അവനങ്ങനെ അത്രയധികം കാണാറില്ല. ഇന്‍ഗോസ്റ്റ് ഹൗസ് ഇന്‍, മഗളിയാര്‍ മട്ടും ഈ ചിത്രങ്ങളാണ് അവന് ഇഷ്ടമായത്. എന്റര്‍ടൈന്‍മെന്റ് ഫാക്ടറാണ് അവനിഷ്ടം. ഈ സിനിമയില്‍ അമ്മ മരിക്കുന്നുണ്ടോ, അതെനിക്ക് കാണണ്ട. അതേ പോലെ കരച്ചില്‍ രംഗങ്ങള്‍ കാണാനും അവനിഷ്ടമില്ല. ഇമോഷണല്‍ ഫിലിംസൊക്കെ കാണും, എന്നാലും തമാശപ്പടങ്ങളാണ് കൂടുതലിഷ്ടമെന്നും മകനെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞു.
മലയാളത്തില്‍ മാത്രമാണ് തനിയ്ക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയതെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുമ്പോള്‍ അതൊരു സ്‌പെഷ്യല്‍ ഫീല്‍ ആണെന്ന് നടി പറയുന്നു. മലയാളത്തില്‍ മാത്രമാണ് തനിയ്ക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയത്. തമിഴിലും തെലുങ്കിലുമൊക്കെ പോകുമ്പോള്‍, 'അമ്മാ നിങ്ങള്‍ മലയാളത്തില്‍ ചെയ്തത് ഇവിടെ വേണ്ട' എന്ന് പറയും. മലയാളത്തില്‍ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് വേണ്ടത്. ഇവിടെ കൂടുതല്‍ നാടകീയമായി അഭിനയിക്കേണ്ടതില്ല. പത്മരാജന്‍ സാറിന്റെയൊക്കെ സിനിമയില്‍ അഭിനയിക്കണം എന്നല്ല, ജസ്റ്റ് പെരുമാറിയാല്‍ മതി എന്നാണ് പറയുന്നത്.
സിനിമയെ കൂടുതലായി റിയലിസ്റ്റിക്കായി കാണാന്‍ പഠിച്ചത് മലയാളത്തില്‍ നിന്നാണെന്നും രോഹിണി പറഞ്ഞിരുന്നു. ഒരു കഥാപാത്രം വരുമ്പോള്‍ അതിന്റെ ടോണ്‍ നോക്കും. ഒരു സന്ദര്‍ഭത്തോട് എങ്ങിനെയാണ് ആ കഥാപാത്രം പ്രതികരിയ്ക്കുന്നത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നൊക്കെ പഠിയ്ക്കും. നമ്മുടെ ഉള്ളിലെ ചില കണക്കു കൂട്ടലുകള്‍ ശരിയാണോ എന്ന് ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിയുമ്പോള്‍ മനസ്സിലാവും. ഒരേ ടോണില്‍ പോകുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ രസമില്ല. ഒരു ഘട്ടത്തില്‍ അതിന് മാറ്റങ്ങള്‍ വരണമെന്നും നടി അഭിമുഖത്തിൽ പറഞ്ഞു..