Latest News

മിനി സ്‌കർട്ട് ധരിച്ച് ഐഎഫ്കെ വേദിയിലെത്തി റിമ കല്ലിങ്കൽ; മോശം കമന്റുകളുമായി സദാചാരവാദികൾ

Malayalilife
മിനി സ്‌കർട്ട് ധരിച്ച് ഐഎഫ്കെ വേദിയിലെത്തി റിമ കല്ലിങ്കൽ;  മോശം കമന്റുകളുമായി സദാചാരവാദികൾ

മോഡലും  അഭിനേത്രിയുയി മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ മിനി സ്കർട്ട് അണിഞ്ഞ് എത്തിയ റിമകല്ലിങ്കലിനെതിരെ മോശം കമന്റുകൾ ആണ് പുറത്ത് വരുന്നത്. ‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാൻ വന്നപ്പോൾ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെ പോകുന്നു ഓരോരുത്തരുടെ കമെന്റുകൾ.

 കേരളത്തിൽ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം തുറന്നുപറയാൻ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ കല്ലിങ്കൽ പറഞ്ഞിരുന്നു. ഇന്റേണൽ കമ്മിറ്റി എന്ന സംവിധാനം എളുപ്പം നടപ്പിലാക്കാൻ സാധിക്കുന്ന ഒന്നാണെന്നും റിമ പറഞ്ഞു. നമ്മൾ ഒരുപാട് പേരെ ഒരുമിച്ചുകൊണ്ടുവരുന്ന തൊഴിലിടം കളങ്കരഹിതമാകണം എന്ന മാനസികാവസ്ഥയേ വേണ്ടു. ലൈംഗിക അതിക്രമം എന്നതിൽ മാതം ഇത് ഒതുക്കി നിർത്തേണ്ട ആവശ്യമില്ല. ആ‍ർക്കും മോശം അനുഭവമുണ്ടായാൽ പറയാനൊരിടം. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നു.

ഒരു സിനിമ സെറ്റിലെ പാക്കപ്പ് ചിത്രം നോക്കിയാൽ കാണാം അതിൽ 99 ശതമാനവും പുരുഷന്മാരായിരിക്കും. ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവർക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇൻറേണൽ കമ്മിറ്റിക്കുള്ള മാർഗ്ഗ നിർദ്ദേശമുണ്ടാക്കുകയുണ്ടായത്. എങ്കിലും ഐ.സി വേണമെന്ന് പറഞ്ഞുകൊണ്ട് ഡബ്ലുസിസി സമ്മർദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും വേണ്ടിയാണ്.

Actress rima kallingal photo have negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES