മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രശ്മി സോമൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നതും. ഒരു നടി എന്നതിലുപരി ഒരു അവതാരക കൂടിയാണ് രശ്മി. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി താരത്തിന് ഉണ്ട്. എന്നാൽ ഇപ്പോൾ താരം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
രശ്മിയുടെ വാക്കുകള്‍,
മമ്മൂക്കയുടെ ഒരു സിനിമയില്‍ എനിക്കും അഭിനയിക്കാനുളള ഒരു അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് ആണ് ആ ചിത്രം. പക്ഷേ ഞങ്ങള്‍ തമ്മിലുളള കോന്പിനേഷന്‍, ആ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയില്ല. പിന്നീട് അമ്മ സംഘടനയുടെ മീറ്റിംഗില്‍ അദ്ദേഹം മുഖ്യാതിഥിയായി എത്തിയിട്ടുണ്ടായിരുന്നു.
അന്ന് ഞാന്‍ പറഞ്ഞു മമ്മൂക്ക എനിക്ക് കൂടെ അഭിനയിക്കാനുളള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടായിരുന്നില്ല എന്ന്, അത് പറഞ്ഞപ്പോ അദ്ദേഹം നമ്മള്‍ ഒരുമിച്ച് ഒരു പടത്തില് അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു മഹാനടന്‍ എന്നെ ഒരു സിനിമയില്‍ ഓര്‍ത്തിരിക്കുക. അതും കൂടെ ഒരു കോമ്പിനേഷൻ പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹത്തെ ലൊക്കേഷനില്‍ വെച്ചൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാലും കോന്പിനേഷന്‍ ഒന്നും ഇല്ലാതിരുന്ന ഒരു ആര്‍ട്ടിസ്റ്റിനെ ഓര്‍ത്തിരിക്കുക എന്ന് പറയുന്‌പോ അത് എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. എനിക്ക് സന്തോഷം കൊണ്ട് കണ്ണിലൊക്കെ വെളളം നിറഞ്ഞു. അന്ന് ഞാന്‍ കാണുന്നവരോട് ഒക്കെ പറഞ്ഞു, അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നു ദൈവമേ. അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാന്‍ കരുതുന്നു എന്നുമാണ് രശ്മി തുറന്ന് പറയുന്നത്.