Latest News

പല സ്ഥലത്തും ഞാൻ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും; തുറന്ന് പറഞ്ഞ് നടി രശ്മി ബോബൻ

Malayalilife
പല സ്ഥലത്തും ഞാൻ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും; തുറന്ന് പറഞ്ഞ് നടി രശ്മി ബോബൻ

സിനിമ സീരിയൽ മേഖലകളിൽ ഏറെ സജീവമായ താരമാണ്  രശ്മി ബോബന്‍. മനസിനക്കരയിലെ മോളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു രശ്മി ബിഗ് സ്‌ക്രീനിലേക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ ഇപ്പോൾ ബോഡി ഷെയ്മിങ്ൻ്റെ പേരിൽ അനുഭവിച്ചിട്ടുള്ള കളിയാക്കലുകളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്, വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്.

പല സ്ഥലത്തും ഞാൻ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും. മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയിൽ. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാൻ അത്യാവശ്യം വർക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല. അതു മടിയെങ്കിൽ ഞാൻ മടിച്ചിയാണ് ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തിൽ എനിക്ക് മുതിർന്ന കഥാപാത്രങ്ങൾ ലഭിക്കാൻ കാരണമായിട്ടുണ്ട് ജ്വാലയായ് യിൽ 35വയസ്സുകാരിയായപ്പോൾ എന്റെ പ്രായം 19ആണ്.ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല.ഇപ്പോൾ ഞാനത് പരിഗണക്കാറു പോലുമില്ല.

താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പോലും ആളുകൾ തന്നോട് ചോദിക്കുമായിരുന്നു, മോൾ ഏത് കോളേജിൽ ആണ് എന്ന്. മാത്രമല്ല നമ്മുടെ സമൂഹത്തിൽ പരക്കെ ഒരു ധാരണയുണ്ട്. ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൊണ്ട് മാത്രമാണ് വണ്ണം വയ്ക്കുന്നത് എന്ന്. മറ്റ് പല ഘടകങ്ങളും അതിന് കാരണമാകാറുണ്ട് എന്ന് അവർ ആലോചിക്കാറില്ല. തൈറോയ്ഡ് മാനസിക സമ്മർദ്ദവും കഴിക്കുന്ന മരുന്നുകളുടെ പ്രശ്നങ്ങളും അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമായി വന്നേക്കാം. ആ വ്യക്തി ഏത് പ്രശ്നത്തിലൂടെ ആണ് പോകുന്നതെന്ന് പറയാൻ പറ്റില്ലല്ലോ.

ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല. താനിപ്പോൾ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഇത് കേൾക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇത് മാത്രമോ സകല കാര്യങ്ങളും നോക്കി കമൻറ് ചെയ്യും. മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഴപ്പം, എന്നു തുടങ്ങി സകല സംഭവങ്ങൾക്കും അഭിപ്രായം പറയും. താരം പറഞ്ഞു.

Actress reshmi boban words about body shaiming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES