Latest News

നടി രശ്മിക്ക് ഇന്ന് 40ാം പിറന്നാൾ; ജന്മദിനം ആഘോഷമാക്കി കുടുംബാംഗങ്ങൾ

Malayalilife
 നടി രശ്മിക്ക് ഇന്ന് 40ാം പിറന്നാൾ; ജന്മദിനം  ആഘോഷമാക്കി കുടുംബാംഗങ്ങൾ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ജ്വാലയായി എന്ന പരമ്പരയിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ്  രശ്മി ബോബൻ. പരമ്പരയ്ക്ക് പുറമെ  സിനിമയിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ നടി  അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇന്ന് താരത്തിന് പിറന്നാൾ ദിനം കൂടിയാണ്. താരം തന്റെ നൽപ്പതാം പിറന്നാൾ ആഘോഷമാക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ ഉള്ളവർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

 രശ്മിയുടെ 40ാം പിറന്നാൾ കുടുംബത്തോടൊപ്പം വളരെ ലളിതമായിട്ടായിരുന്നു ആഘോഷമാക്കിയത്.  നടി ഫേസ്ബുക്ക് പേജിൽ ഭർത്താവ് ബോബനും മക്കൾക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും  പങ്കുവച്ചിരിക്കുകയാണ്.  നടി പിറന്നാൾ ചിത്രത്തിനൊപ്പം പങ്കുവെച്ച മറ്റെരു പോസ്റ്റും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 20 വയസ്സുള്ളപ്പോൾ നമ്മളെ കുറിച്ച് മറ്റുളളവർ പറയുന്നത് ചെവി കൊടുക്കാറില്ല. എന്നാൽ 30 ൽ ജനങ്ങൾ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനെ കുറിച്ചോർത്ത് ആശങ്കപ്പെടാൻ തുടങ്ങും, എന്നാൽ 40 ൽ ലോകം നമ്മളെ കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ലെന്ന് മനസ്സിലാകും എന്നുമാണ്  രശ്മി  ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. 

 ഒരുപാട് തവണ ശരീര വലിപ്പത്തിന്റെ പേരിൽ അപമാനം കേൾക്കേണ്ടി വന്നിട്ടുള്ള നടികൂടിയാണ് രശ്‌മി.  ഇക്കാര്യം നേരത്തെ തന്നെ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചെറിയ ഭാരത്തിന്റെ പേരിൽ  17, 18 വയസ്സുള്ളപ്പോൾ കേൾക്കേണ്ടി വന്ന മറക്കാനാവാത്ത സംഭവവും നടി ഒരു അഭിമുഖത്തിലൂടെ  വെളിപ്പെടുത്തിയിരുന്നു. അടുത്ത കാലത്ത് സാരി ലുക്കിലുള്ള നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 

 രശ്മി സൂര്യ ടി.വി. യിലെ അവതാരകയാണ് പ്രേക്ഷകർക്ക് ഇടയിൽ    പ്രത്യക്ഷപ്പെടുന്നത്.  ആദ്യമായി താരം  അഭിനയിച്ചത് അസൂയപ്പൂക്കൾ  എന്ന സീരിയലിലാണ്.  രശ്മി മിലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.   30 ഓളം ടെലി ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും സഹനടിയുടെ വേഷങ്ങൾ  രശ്മി  ചെയ്തിരുന്നു. 

Read more topics: # Actress reshmi boban,# 4oth birthday
Actress reshmi boban 4oth birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES