Latest News

അമ്മയുടെ രണ്ടാം വിവാഹത്തെ ശക്തമായി എതിർത്തു; അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് പറഞ്ഞു; തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

Malayalilife
അമ്മയുടെ രണ്ടാം വിവാഹത്തെ ശക്തമായി എതിർത്തു; അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് പറഞ്ഞു; തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

വതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി  ജനമസ്സുകളിലേക്ക് ഇടം നേടിയത്. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന  രഞ്ജിനി ഒരു അവതാരക എന്നതിലുപരി    മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്.  എന്നാൽ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഞ്ജിനിയുടെയും അമ്മയുടെയും പുതിയ യൂട്യൂബ് വീഡിയോയാണ്. തൻ്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുറന്നു പറയുകയാണ് താരം. അതോടൊപ്പം തന്നെ ചെറുപ്രായത്തിലെ അച്ഛൻ മരിച്ചിട്ടും അമ്മ രണ്ടാമത് വിവാഹം കഴിക്കാത്തതിനെക്കുറിച്ചും പറയുന്നുണ്ട്.

28 വയസ്സായപ്പോഴാണ് തനിക്ക് ജീവിതത്തെക്കുറിച്ച് ഒരു ആത്മവിശ്വാസം വന്നതെന്ന് രഞ്ജിനി പറയുന്നു. തൻ്റെ സാമ്പത്തികത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊഒക്കെ അപ്പോഴാണ് ചിന്തിച്ചു തുടങ്ങുന്നത്. താൻ ഒരിക്കലും കുട്ടികളെ കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിലും 28 വയസ്സായപ്പോഴേക്കും തൻ്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങിയതായും താരം പറയുന്നു. അപ്പോൾ തനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാമായിരുന്നെന്നും അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാമായിരുന്നെന്നും താരം പറയുന്നു. പതിനെട്ടും 21 വയസ്സിൽ കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത്, ആ ഒരു ഘട്ടത്തിലാണ് അവർ വളർന്നു തുടങ്ങുന്നതെന്നും അപ്പോൾ അവർ ഒന്നിച്ചു വളരുമെന്നുള്ളതു കൊണ്ടാണെന്ന് രഞ്ജിനി പറയുന്നു.

അതുകൊണ്ടാണ് പലപ്പോഴും പ്രായമായവർ കുട്ടികളെ വിവാഹം കഴിപ്പിക്കാൻ നിർബന്ധിക്കുന്നതെന്നും എങ്കിലും ആ ആശയത്തോട് തനിക്ക് വ്യക്തിപരമായി വിയോജിപ്പാണെന്നും താരം പറയുന്നുണ്ട്. വിവാഹത്തിൻ്റെ പ്രായമൊന്നും നമുക്ക് പറയാൻ കഴിയില്ലെന്നും അത് ഓരോരുത്തരുടെ അനുഭവത്തെ അനുസരിച്ചാണെന്നും താരം പറയുന്നുണ്ട്. തൻ്റെ അമ്മ ഇരുപതാം വയസ്സിൽ വിവാഹം കഴിച്ചിരുന്നു, പക്ഷേ മുപ്പതാം വയസ്സിൽ വിധവയായി മാറി. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് താനന്ന് ചിന്തിച്ചില്ലെന്നും തൻ്റെ മക്കളെ കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും രഞ്ജിനിയുടെ അമ്മ പറയുന്നുണ്ട്. തനിക്ക് മറ്റൊരാളുടെ കൂട്ട് വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും പറയുന്നുണ്ട്. അമ്മയുടെ വിവാഹത്തെക്കുറിച്ച് രഞ്ജിനിയും പറയുന്നു.

താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വന്ന് അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞു. എന്നാൽ അന്ന് തന്നെ താൻ അതിനെ ശക്തമായി എതിർത്തെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് പറഞ്ഞതായും രഞ്ജിനി പറയുന്നുണ്ട്. അച്ഛൻ്റെ സ്ഥാനത്ത് മറ്റൊരു വ്യക്തി വരുന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നും വിവാഹം കഴിപ്പിക്കുമെങ്കിൾ എന്നെ ഹോസ്റ്റലിലേക്ക് വിടൂ എന്ന് പറഞ്ഞതായും താരം പറയുന്നു. ഇതൊന്നും താനറിയാതെ അച്ഛനുമമ്മയും ആലോചിച്ചതാണെന്നും തൻ്റെ മനസ്സിൽ ഒരിക്കലും അത്തരത്തിലൊരു ചിന്ത വന്നിട്ടില്ലെന്നും രഞ്ജിനിയുടെ അമ്മയും പറയുന്നുണ്ട്.

Actress renjini haridas words about mother second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES