Latest News

നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി രചന നാരായണൻ കുട്ടി; താരത്തിന്റെ ചിത്രങ്ങൾ വൈറൽ

Malayalilife
 നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി രചന നാരായണൻ കുട്ടി; താരത്തിന്റെ ചിത്രങ്ങൾ വൈറൽ

മിനിസ്ക്രീkijനിലൂടെ  മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് രചന നാരായണൻകുട്ടി. നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവില്ല് മനോരമ സംപ്രേക്ഷണ ചെയ്ത മറിമായം എന്ന പരമ്പരയിലൂടെയായിരുന്നു. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് താൻ എന്ന് നടി ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.  ജയറാമിന്റെ നായികയായി രചന മിനിസ്ക്രീനിൽ സജീവമായിരുന്നപ്പോഴായിരുന്നു ബിഗ് സ്ക്രീനിലെത്തിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലൈറ്റ് നേവി ബ്ലൂ നിറത്തിലുള്ള സാരിയും ലെയ്സ് വർക്ക് ചെയ്ത മെറ്റീരിയൽ ഉപയോഗിച്ചുള്ള ഡിസൈനർ ബ്ലൌസും അണിഞ്ഞ് എത്തിയ താരത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടുന്നവയാണ്. ഈ ചിത്രങ്ങൾ അടുത്ത സുഹൃത്തായ ജിത്തു ജോബിൻ്റെ വിവാഹച്ചടങ്ങിൽ നിന്ന് പകർത്തിയതാണ്. 
 സോഷ്യൽ മീഡിയ വഴി രചന തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്.  രചന സമൂഹമാധ്യമങ്ങളിൽ സഹോദരതുല്യനായ ജിത്തു ജോബിൻ്റെ വിവാഹത്തിന് താരത്തെ അണിയിച്ചൊരുക്കിയത് അമൽ അജിത്ത് കുമാറാണ്, ബെസ്റ്റ് ഫ്രണ്ടാണ് ജിത്തുവെന്നും അതൊരു സുന്ദരമായ ദിവസമായിരുന്നുവെന്നും കുറിച്ചിട്ടുണ്ട്.

Actress rachana narayanana kutty new look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES