എന്റെ അമ്മയെപ്പോലെ ഒരുക്കലും എനിക്കാവാന്‍ കഴിയില്ല; നല്ല അമ്മ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അത് എന്റെ അമ്മയാണെന്നാകും: പ്രിയങ്ക നായർ

Malayalilife
എന്റെ അമ്മയെപ്പോലെ ഒരുക്കലും എനിക്കാവാന്‍ കഴിയില്ല; നല്ല അമ്മ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അത് എന്റെ അമ്മയാണെന്നാകും: പ്രിയങ്ക നായർ

 മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി പ്രിയങ്ക നായർ. തമിഴിലും മലയാളത്തിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് താരം. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന്  നടി അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ പ്രിയങ്ക നേടുകയും ചെയ്‌തിരുന്നു. പ്രിയങ്കാ നായര്‍ സിനിമയില്‍ നായികയായും സഹനടിയായുമൊക്കെയാണ് തിളങ്ങിയിരുന്നത്. എന്നാൽ ഇപ്പോള്‍ തന്റെ സിംഗിള്‍ പാരന്റിംഗിനെക്കുറിച്ച് എല്ലാ കാര്യങ്ങളും തുറന്ന് പറയുകയാണ് പ്രിയങ്ക.

അമ്മമാരുടെ സംസ്ഥാന സമ്മേളനത്തിലാണ് പ്രിയങ്ക മനസ്സ് തുറന്നത്. അമ്മയായതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് പ്രിയങ്കപറയുന്നു. താന്‍ അമ്മയായപ്പോഴാണ് അമ്മ പണ്ട് പറഞ്ഞുതന്ന പലകാര്യങ്ങളും എത്രമാത്രം ശരിയാണെന്ന് മനസ്സിലായത്. അച്ഛന്‍ നല്ല സ്വതന്ത്രം തരുന്ന വ്യക്തിയാണ് എന്നാല്‍ അമ്മ സ്ട്രിക്ടാണ്.

എന്റെ അമ്മയെപ്പോലെ ഒരുക്കലും എനിക്കാവാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും നല്ല അമ്മ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അത് എന്റെ അമ്മയാണെന്നാകും. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോഴെല്ലാം കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. അവര്‍ തനിക്ക് വോണ്ടി വളരെ അധികം കഷ്ടപ്പെട്ടുവെന്ന് പ്രിയങ്ക പറയുന്നു.
 

Actress priyanka nair words about single parenting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES