Latest News

ആ ചെറിയ കൈപ്പിഴവാണ് എനിക്ക് പ്ലാസ്റ്റിക് ചോപ്ര എന്ന പേര് നല്‍കിയത്; വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര

Malayalilife
ആ ചെറിയ കൈപ്പിഴവാണ് എനിക്ക് പ്ലാസ്റ്റിക് ചോപ്ര എന്ന പേര് നല്‍കിയത്; വെളിപ്പെടുത്തലുമായി നടി  പ്രിയങ്ക ചോപ്ര

ലോകസുന്ദരിയും മിമി എന്ന് വിളിപ്പേരുള്ള  ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ  എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതത്തിന് തന്നെ തുടക്കം കുറിക്കുന്നതും. എന്നാൽ  ഒരിക്കല്‍ പ്ലാസ്റ്റിക് ചോപ്ര എന്ന പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു സര്‍ജറിയില്‍ വന്നു പോയ ചെറിയൊരു പിഴവായിരുന്നു താരത്തിന് പ്ലാസ്റ്റിക് ചോപ്ര എന്ന ഇരട്ടപ്പേര് കേള്‍ക്കാന്‍ കാരണമായത്.

നടിയ്ക്ക് നേസല്‍ കാവിറ്റിയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ശ്വാസ തടസത്തിന് കാരണമാകുമായിരുന്നു. ഇതില്‍ നിന്നും മുക്തയാകാന്‍ വേണ്ടിയായിരുന്നു പ്രിയങ്ക സര്‍ജറി നടത്താന്‍ തീരുമാനിക്കുന്നത്. പോളിപ് ഷേവ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ മൂക്കിന്റെ പാലവും ഷേവ് ചെയ്യുകയായിരുന്നു.

ഇതോടെ മൂക്കിന്റെ പാലം തകര്‍ന്നു. സര്‍ജറിയ്ക്ക് ശേഷം ബാന്റേജ് മാറ്റുന്ന സമയത്തായിരുന്നു ആ പിഴവ് തിരിച്ചറിയുന്നത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ യഥാര്‍ത്ഥ മൂക്ക് പോയിരുന്നു. എന്റെ മുഖം മൊത്തം മാറിപ്പോയി. ഞാന്‍ ഞാനല്ലാതെയായി മാറിയിരുന്നു. എനിക്ക് അതിയായ സങ്കടവും പ്രതീക്ഷകള്‍ നശിക്കുകയും ചെയ്തിരുന്നു. കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ തീര്‍ത്തും അപരിചിതയായൊരു പെണ്‍കുട്ടിയെ കാണുന്നത് പോലെയായിരുന്നു. ആ തിരിച്ചടിയില്‍ നിന്നും എനിക്ക് ഉടനെയൊന്നും കരയറാന്‍ പറ്റില്ലെന്ന് തോന്നി” എന്നാണ് പ്രിയങ്ക പറയുന്നു.

Actress priyanka chopra words about nasal surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക