Latest News

ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല; അദ്ദേഹം എനിക്ക് 300 രൂപയും തന്നു; അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്: പ്രിയാമണി

Malayalilife
 ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല; അദ്ദേഹം എനിക്ക് 300 രൂപയും തന്നു; അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്: പ്രിയാമണി

ലയാള സിനിമ  പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി.  മോഡലിങ്ങിൽ എല്ലാം തന്നെ സജീവയായ താരം മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ  അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണ് താരം. ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ താരം ഒരു ഐറ്റം നമ്പറുമായി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ ചിത്രീകരണത്തിന് ഇടെയുണ്ടായ രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രിയാമണി. ചിത്രീകരണത്തിനിടെ ഷാറൂഖ് ഖാന്‍ തനിക്ക് 300 രൂപ തന്നിരുന്നുവെന്നും അത് ഇപ്പോഴും തന്റെ പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും പറയുകയാണ് പ്രിയാമണി തുറന്ന് പറയുകയാണ്.

ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തില്‍ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്ബ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്.

 പ്രിയാമണിയുടെതായി ഫാമിലി മാന്‍ സീസണ്‍ 2 ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സീരീസ് റിലീസ് ചെയ്തിരിക്കുന്നത്  ആമസോണ്‍ പ്രൈമിലാണ്.  ചിത്രത്തിലെ മറ്റു താരങ്ങള്‍ മനോജ് ബാജ്‌പേയി, സാമന്ത അകിനേനി എന്നിവരാണ്. മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്.

Actress priya mani words about sharukh khan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES