തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രണിത സുഭാഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ സന്തോഷം എന്ന പോലെ ഒരു കുഞ്ഞ് അതിഥി എത്തിയത്. പ്രണിത സോഷ്യൽ മീഡിയ പേജുകളിൽ ആശുപത്രിയിൽ നിന്ന് കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് പ്രണിത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തലേദിവസം വൈകിട്ട് മുതൽ എനിക്ക് ചെറിയ അസ്വസ്ഥത ആരംഭിച്ചിരുന്നു. അർദ്ധരാത്രിയോടെ എനിക്ക് വേദന അനുഭവപ്പെടാൻ തുടങ്ങി. രാവിലെ ആയതോടെ വേദന അസഹ്യമായിത്തുടങ്ങി. രാവിലെ 7 മുതൽ 10 വരെ ശരിക്കും തീവ്രവേദന സഹിച്ചാണ് ടേബിളിൽ കിടന്നത്. ഞാൻ സത്യത്തിൽ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാൻ പാകത്തിലാണ് ഞാൻ കരഞ്ഞ് നിലവിളിച്ചത്.
പക്ഷെ, എന്റെ അവസ്ഥ തികച്ചും ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. ഒടുവിൽ കുഞ്ഞ് വെളിയിൽ വന്നു. സ്വപ്‌നതുല്യമായ ഒരു സംഗതിയായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. അത് എങ്ങനെ സംഭവിച്ചുവെന്നും എനിക്ക് ശരിക്കും വിശദീകരിക്കാൻ കഴിയില്ല. ഒരേസമയം നിരവധി കാര്യങ്ങൾ സംഭവിച്ചതിനാൽ പലതും ഞാൻ ഓർക്കുന്നില്ല. അതാണ് സത്യം.
ഭർത്താവിൻറെ 34ാം പിറന്നാളിന് സർപ്രൈസ് ആയാണ് അമ്മയാകുന്നുയെന്ന കാര്യം ആരാധകരെ അറിയിച്ചത്. അമ്മയാകുന്ന വിവരം പങ്കുവച്ച നടി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. എന്റെ ഭർത്താവിന്റെ മുപ്പത്തിനാലം ജന്മദിനമാണിന്ന്. മുകളിലുള്ള മാലാഖമാർ ഞങ്ങൾക്കൊരു സമ്മാനം ഒരുക്കിയിരിക്കുകയാണിപ്പോൾ’ എന്നാണ് ഫോട്ടോസിന് ക്യാപ്ഷനായി പ്രണിത കുറിച്ചത്. പിന്നാലെ ഭർത്താവിനൊപ്പമുള്ള പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. പോസിറ്റീവ് റിസൽട്ട് ഉൾപ്പെടെ സ്‌കാനിങ് ചിത്രങ്ങളുമായി ഭർത്താവിൻറെ കൈയിൽ വളരെ സുരക്ഷിതയായിരിക്കുന്ന പ്രണിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. പോസ്‌റ്റിന് താഴെ നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു.
.