വിവാഹം കഴിക്കാതെ കുട്ടികള്‍; സഹിക്കാന്‍ കഴിയാത്ത അപവാദങ്ങള്‍ സംഭവിച്ചു കഴിഞ്ഞു: പൂനം കൗര്‍

Malayalilife
 വിവാഹം കഴിക്കാതെ കുട്ടികള്‍; സഹിക്കാന്‍ കഴിയാത്ത അപവാദങ്ങള്‍ സംഭവിച്ചു കഴിഞ്ഞു: പൂനം കൗര്‍

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരം ആണ് പൂനം കൗര്‍. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. അതോടൊപ്പം തന്നെ താരം ഏതു വിഷയത്തിലും മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരാൾ കൂടിയാണ്. എന്നാൽ  കഴിഞ്ഞ ഒരാഴ്ചയായി താരത്തിന് രണ്ട് കുട്ടികളായി എന്ന ഗോസിപ് ചുൂടു പിടിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് കാരണമായി മാറിയിരിക്കുന്നത് . വിവാഹിതയാകാതെ താരത്തിന് കുട്ടികളായി എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. 

സഹിക്കാന്‍ കഴിയാത്ത അപവാദങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എന്റെ ഉറ്റ സുഹൃത്തുക്കളുടെ മക്കളായിരുന്നു അത്. എനിക്ക് വ്യക്തത നല്‍കാന്‍ അവസരം തന്ന സോഷ്യല്‍ മീഡിയയില്‍ നന്ദി. ഇനി ഞാന്‍ ഒന്ന് ശ്വാസം വിട്ടോട്ടെ എന്നായിരുന്നു പൂനം കൗറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഒരാഴ്ച മുന്‍പ് ആണ് രണ്ട് പെണ്‍കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പൂനം കൗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മൈ ഹാപ്പിനസ്സ് എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. വളരെ പെട്ടന്ന് ആ ഫോട്ടോയും ക്യാപ്ഷനും വൈറലായി. പൂനം കൗറിന് കുട്ടികളായി. പ്രസവിച്ചതണോ ദത്ത് എടുത്തതാണോ എന്ന തരത്തിലുള്ള ഗോസിപ്പുകളാണ് ചില ടോളിവുഡ്  കോളിവുഡ് പാപ്പരാസികള്‍ക്ക് ഇടിയിലെ ചൂടുള്ള വാര്‍ത്ത.

നേരത്തെ പ്രമുഖ സംവിധായകന് എതിരെ പൂനം കൗര്‍ നടത്തിയ ആരോപണം വിവാദമായിരുന്നു. സംവിധായകന്റെ പേരെടുത്ത് പറയാതെയായിരുന്നു ആരോപണം. തന്റെ വഴികാട്ടിയായിരുന്ന സംവിധായകനെ ഗുരുജി എന്നായിരുന്നു പൂനം വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്റെ അവസരങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. ലോക്കല്‍ നായികമാരെ അദ്ദേഹം പ്രശംസിക്കില്ല. സാവിത്രിയെ പോലുള്ള നടിമാരെ കുറിച്ച് വേദിയില്‍ വാ തോരാതെ സംസാരിക്കും എന്നൊക്കെയായിരുന്നു പൂനം കൗറിന്റെ തുറന്ന് പറച്ചില്‍. 
 

Actress poonam kaur words about gossips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES