മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സ്വന്തം കുടുംബത്തിലെ അംഗം എന്ന പ്രതീതിയോടെ നോക്കി കണ്ട ഒരു താരമാണ് പാർവതി. അഭിനേത്രിയായും മോഡലായും അവതാരകയായുമായും എല്ലാം തന്നെ പാർവതി പ്രേക്ഷകർക്ക് സുപരിചിതയാണ്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി പ്രേക്ഷകർക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. ഒരു മകനാണ് താരത്തിന്ഒ ഉള്ളത്. എന്നാൽ ഇപ്പോൾ നിങ്ങൾ കാണുന്നത് പോലെ അല്ല എന്റെ ഇപ്പോഴത്തെ അവസ്ഥ. ഞാൻ കടുത്ത വിഷാദത്തിലൂടെ കടന്ന് പോകുകയാണ് എന്ന് തുറന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി.
ഗർഭിണിയായ സമയത്ത് വീട്ടിൽ എല്ലാവരും ഉണ്ട്. നമ്മളെ കെയർ ചെയ്യാനെല്ലാം ചുറ്റിലും ആളുണ്ട്. പ്രഗ്നൻസി ടൈം ഞാൻ വളരെ ആസ്വദിയ്ക്കുകയായിരുന്നു. ഡാൻസ് വീഡിയോയും റീൽസും ഒക്കെ ചെയ്തു. അത് വൈറലായി. കുടുംബത്തിലുള്ളവർ, വളരെ വേണ്ടപ്പെട്ടവർ ചിലർ വിമർശിച്ചു. അതിനെയെല്ലാം അവഗണിച്ച് ഞാൻ വീണ്ടും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. അതിന് കാരണം, എനിക്ക് എപ്പോഴും എന്റേതായ തീരുമാനങ്ങൾ ഉണ്ട്. അഹങ്കാരം എന്നൊക്കെ പറയുന്നത് അതാവും. എന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് എപ്പോഴും ഞാൻ തന്നെയാണ്.
ഇപ്പോൾ കുഞ്ഞിന് ഒരു വയസ്സും മൂന്ന് മാസവും കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അവനൊപ്പം മാത്രമാണ് എന്റെ ലോകം. വീഡിയോയും ഫോട്ടോകളും അവന്റെ ഓരോ മാറ്റങ്ങളും ഞാൻ സോഷ്യൽ മീഡിയയിൽ ഇട്ടു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന് ഞാൻ പലയിടത്തും കേട്ടിട്ടുണ്ട്. ഗർഭകാലം മുതൽ ഉണ്ടാവും എന്നാണ് കേട്ടത്. പക്ഷെ ആ സമയത്ത് ഒന്നും ഞാനത് അനുഭവിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ജീവിതത്തിലെ ഒരു വൃത്തികെട്ട സ്‌റ്റേജിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. വെറുതേ ഇരിക്കുമ്പോൾ കരച്ചിൽ വരുന്നു. പണ്ടൊക്കെ ഒരുപാട് ആളുകൾക്കൊപ്പം ഇരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ ഇപ്പോൾ കൂടുതലും തനിച്ച് ഇരിക്കാനാണ് ആഗ്രഹം. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ലാതെയായി. കൊളാബുറേഷന് വിളിച്ചിട്ട് പോലും എനിക്ക് വയ്യ. അങ്ങനെയുള്ള ഒരു സ്റ്റേജിൽ എന്റെ ശരീരവും മോശപ്പെട്ടു തുടങ്ങി
ഈ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാം എന്നാണ് ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിയ്ക്കുന്നത്. ഭയങ്കര സങ്കടം വരുമ്പോൾ എന്റെ മനസിനെ വഴിതിരിച്ച് വിടാൻ ശ്രമിയ്ക്കും. എന്നോട് പലരും പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് മെസേജ് അയച്ച് ചോദിച്ചപ്പോൾ ഞാൻ വലിയ കാര്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ട്. പക്ഷെ അവനവന് വരുമ്പോഴാണ് ആ അവസ്ഥ ശരിയ്ക്കും മനസ്സിലാവുന്നത്.