സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. തുടർന്ന് കൈനിറയെ അവസരങ്ങളായിരുന്നു പാർവതിയെ തേടി സിനിമ ലോകത്ത് നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ വിമര്‍ശനങ്ങള്‍ ഒരു ട്വീറ്റ് പങ്കുവച്ച് എത്തിയിരിക്കുകയാണ്.
'വെര്‍ച്വലായി ചടങ്ങ് നടത്തി സര്‍ക്കാര്‍ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം'.'500 പേര്‍ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സഖ്യ അല്ല എന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മള്‍ ഇതുവരെ അന്തിമഘട്ടത്തില്‍ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ട്ടിക്കാന്‍ അവസരം ഉള്ളപ്പോള്‍ ഇത് തീര്‍ത്തും തെറ്റാണ്', പാര്‍വതി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന്റെ നടപടിയെ ഞെട്ടലോടെയാണ് കാണുന്നതെന്നും പാര്‍വതി വ്യക്തമാക്കി. 'സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഒരു സംശയവും ഇല്ല.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വളരെ ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. അതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി തീര്‍ത്തും ഞെട്ടലുണ്ടാകുന്ന ഒന്നാണ്' എന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.