മലയാള സിനിമ പ്രേമികളുടെ യുവ നടിയാണ് പാർവതി തിരുവോത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാകാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘടനം നടന്നത്. എന്നാൽ ഉദ്ഘാടന ചടങ്ങിൽ വേദിയുടെ അരികിൽ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നിൽക്കുന്ന ഫോട്ടോയ്ക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴും ആണുങ്ങൾ വേദികളിൽ ഇരിക്കുകയും സ്ത്രീകൾ സൈഡിൽ നിൽക്കുകയും ചെയ്യുന്ന രീതി തുടരുന്നുണ്ടെന്ന് പറയുകയാണ് പാർവതി.
ആണുങ്ങൾ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡിൽ സ്ത്രീകൾ നിൽക്കുന്നു, ആണുങ്ങൾ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികൾ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാർത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകൾ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’
മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങൾ വേദിയിലിരിക്കുകയും എക്‌സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവർ വേദിക്ക് സമീപം നിൽക്കുകയുമായിരുന്നു.