മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നദിയും അവതാരകയുമാണ് നൈല ഉഷ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നൈല ഉഷ. താന്‍ ആണ് മീഡിയേറ്ററായതെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹമായിരുന്നു ഈ കഥാപാത്രം മമ്മൂക്ക ചെയ്യണമെന്ന്. മറ്റൊരു താരം വന്നാലും ആ സര്‍പ്രൈസ് കിട്ടില്ല. അവസാനം ഞങ്ങളുടെ ഭാഗ്യത്തിന് മമ്മൂക്ക ആ കഥാപാത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു' നൈല ഉഷ പറയുന്നു. 'താനാണ് ഇക്കാര്യവുമായി മമ്മൂക്കയെ സമീപിക്കുന്നത്. ഒറ്റ ശ്വാസത്തില്‍ തന്നെ ഇതിന്റെ കഥ പറയുകയു ചെയ്തു. കഥ കേട്ടിട്ട് ജോര്‍ജിനെ വിളിക്കാനാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ അര്‍ത്ഥം യെസ് എന്നാണ്. മമ്മൂക്ക ഞാന്‍ വന്ന് അഭിനയിക്കാമെന്നൊന്നും പറയില്ല'.
സിനിമയില്‍ എത്തിയതിനെ കുറിച്ച് പറഞ്ഞു. പിന്നെ അവര്‍ ജോര്‍ജേട്ടനെ വിളിച്ച് സംസാരിക്കുകയായിരുന്നു. ഭീഷ്മയുടെ ലോഞ്ചിംഗ് സമയത്ത് ദുബായില്‍ വെച്ച് കണ്ടപ്പോള്‍ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു. ഡബ്ബ് ചെയ്യാന്‍ വരേണ്ടത് എന്നാണെന്നെക്കെ ചോദിച്ചു. മമ്മൂക്കയെ അപ്രോച്ച് ചെയ്യാന്‍ എല്ലാവര്ക്കും പേടിയാണ്. സത്യം പറഞ്ഞാല്‍ മമ്മൂക്ക ഭയങ്കര പാവമാണ്. മമ്മൂക്ക അങ്ങനെ ആരേയും വിഷമിപ്പിക്കില്ല. പറ്റൂല എന്ന് പറഞ്ഞാലും അഞ്ച് മിനുട്ട് കഴിഞ്ഞ് വിളിച്ചിട്ട് പറയും ജോര്‍ജിന്റെ അടുത്ത് വിളിക്കാന്‍ പറയാന്‍ പറയും.
'എത്രയോ സീനിയറായ നടനാണ് അദ്ദേഹം. എങ്കിലും ആര് എന്ത് പറഞ്ഞാലും കേള്‍ക്കും. മമ്മൂട്ടിയാവുകയെന്നത് എളുപ്പമല്ല. അദ്ദേഹം ഇപ്പോഴും അദ്ദേഹത്തിന്റെ കരിയര്‍ കൊണ്ടുപോകുന്നത് അത്രയും പാഷനേറ്റ് ആയിട്ടാണ്. ബോക്സ് ഓഫീസുകള്‍ ഇളക്കിമറിക്കുന്ന സിനിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ നിന്ന് വരുന്നു. അതൊന്നും അത്ര എളുപ്പമല്ല. അദ്ദേഹം ഒരു സൂപ്പര്‍ഹ്യൂമണ്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്', നൈല ഉഷ കൂട്ടിച്ചേര്‍ത്തു.