മലയാള സിനിമയിൽ സ്വന്തം മോളെ പോലെ പ്രേക്ഷകർ കാണുന്ന ഒരു നടിയാണ് നസ്രിയ. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ കുറച്ഛ്ക് വർഷങ്ങൾക്കുള്ളിൽ നസ്‌റിയയ്ക്ക് സാധിച്ചു. ഫഹദ് ഫാസിലുമായുള്ള വിവാഹ ജീവിതത്തിന് ശേഷം താരം സിനിമയിൽ നിന്ന് കുറെ കാലം വിട്ടു നിന്നിരുന്നു. എന്നാൽ ഇന്ന് താരം സിനിമയിൽ സജീവമാണ്. വിവാഹശേഷം നസ്രിയ ഫഹദിനൊപ്പം അഭിനയിച്ച ആദ്യം ചിത്രം ആയിരുന്നു ട്രാന്‍സ്.എന്നാൽ ഇപ്പോൾ ട്രാന്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് നസ്രിയ.
നസ്രിയയുടെ വാക്കുകളിലൂടെ
ട്രാന്‍സ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല. ഫഹദ് ഇല്ലെങ്കിലും ഞാന്‍ ആ സിനിമ ചെയ്യുമായിരുന്നു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍. അദ്ദേഹത്തിന്റെ ഫാനാണ് ഞാന്‍. അമല്‍ നീരദിന്റെ ഫ്രേമിന് മുന്നില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഫഹദ് ഉണ്ടെന്നത് എനിക്ക് ധൈര്യമാണ്. പക്ഷേ, ഒരിക്കലും ഞാന്‍ ട്രാന്‍സ് എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത്
അതില്‍ ഫഹദ് ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല. ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അന്‍വര്‍ റഷീദ് ഈ സിനിമയുടെ കഥ പറഞ്ഞ ശേഷം ഈ ക്യാരക്ടര്‍ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാനോ എന്ന് ചോദിച്ചു. എന്നില്‍ അത്രയും വിശ്വാസം ഉണ്ടോ എന്ന് തോന്നി. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമായിരുന്നു. അങ്ങനെ ചെയ്തതാണ് ട്രാന്‍സ്.