മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നയൻതാര. മലയാളം, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ നയൻതാര വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യന്‍ സിനിയില്‍ വെന്നിക്കൊടി പാറിച്ച ലേഡി സൂപ്പര്‍ സ്റ്റാറാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നയൻസ് തന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
സാധാരണയായി താരത്തിന്റെ പ്രതിശ്രുത വരൻ വിഗ്നേഷ് ശിവനാണ് ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ നയന്‍താരയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം തരട്ടെയെന്ന് വിഗ്നേഷ് ചോദിക്കുമ്ബോള്‍ നാണത്തോടെ പുഞ്ചിരിക്കുന്ന നയന്‍താരയെയാണ് ആരാധകർ വീഡിയോയില്‍ കൂടി കാണുന്നത്.
മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള കാഴ്‌ചകളാണ് വീഡിയോയിൽ അടങ്ങിയിരിക്കുന്നത്. ഒരു കുറിപ്പും വീഡിയോയ്‌ക്കൊപ്പം വിഗ്നേഷ് പങ്കുവച്ചിട്ടുണ്ട്.
'നന്നായി ഭക്ഷണം കഴിക്കാനുള്ള സമയം. പ്രിയപ്പെട്ട സീ ഫുഡ് റെസ്‌റ്റോറന്റില്‍ നിന്ന് ഏറ്റവും മികച്ച നാടന്‍ ഫുഡ് അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം സ്ഥലങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കുന്നത്.