Latest News

ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്; ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ

Malayalilife
ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്; ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ മാധ്യമ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം താരം പങ്കുവച്ച പോസ്റ്റിന് എതിരെ വന്ന ട്രോൾ  പോസ്റ്റ് പങ്കുവച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ഈ  ട്രോൾ കമന്റിന് കയ്യടി നൽകുകയാണ് നവ്യ ഇപ്പോൾ. ഇത് ഇഷ്ടപ്പെട്ടു, സെൽഫ് ട്രോളാണ്, എങ്കിലും കൊള്ളാം, പൊളിച്ചു എന്നാണ് ട്രോളത്തിയെ ടാഗ് ചെയ്ത് നവ്യ കുറിച്ചത്. കമന്റിന്റെ സ്ക്രീൻഷോട്ടും നവ്യ പങ്കുവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ മകനെ സ്കൂളിലാക്കാൻ നേരിട്ടെത്തി നവ്യ എന്ന മനോരമയുടെ വാർത്തയ്ക്ക് താഴെയാണ് കമന്റ് വന്നത്. ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്. ഇപ്പോ കൊറിയർ ചെയ്ത് വന്നേ ഉള്ളു, ഇനി സ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് തിരിച്ചു അയക്കും, അപ്പോൾ പോയി ഒപ്പിട്ട് കൈപ്പറ്റണം എന്നായിരുന്നു കമന്റ്. അഞ്ജലി എന്നയാളുടെയാണ് കമന്റ് പങ്കുവച്ചിരിക്കുന്നത്.

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും സജീവയായ താരം ഇപ്പോൾ സിനിമയിൽ വീണ്ടും എത്തിയിരിക്കുകയാണ്.

Actress navya nair words about troll post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES