മലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. .
എന്നാൽ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ തന്നെ വിമര്‍ശിച്ച ആള്‍ക്ക് തക്ക മറുപടി നല്‍കി നവ്യ നായര്‍ എത്തിയിരിക്കുകയാണ്. ബാബുരാജ് എന്നൊരാള്‍ നവ്യയെ സോഷ്യല്‍മീഡിയയില്‍ കുറിച്ച ചിത്രത്തിനു താഴെയാണ് വിമര്‍ശിച്ച് കമന്റ് ചെയ്തത്.”കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം.”-ഇതായിരുന്നു കമന്റ്.
കമന്റ് ശ്രദ്ധയില്‍പെട്ട നവ്യ ഉടന്‍ തന്നെ മറുപടിയുമായി എത്തി. ”ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഒള്ളൂ, സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞു നടക്കുന്നേ”. നടിയെ അഭിനന്ദിച്ച് നിരവധിപേരാണ്
നവ്യ മറുപടി നല്‍കിയതിന് പിന്നാലെ രംഗത്തെത്തിയിരിക്കുന്നത്.