Latest News

ഈ മനുഷ്യനോട് ഞാൻ അഡിക്ടഡ് ആയി; അശ്വിനൊപ്പമുള്ള ചിത്രങ്ങളുമായി നടി മിയ ജോർജ്

Malayalilife
ഈ മനുഷ്യനോട് ഞാൻ അഡിക്ടഡ് ആയി; അശ്വിനൊപ്പമുള്ള ചിത്രങ്ങളുമായി നടി മിയ ജോർജ്

ലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്.  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. താരത്തിന്റെ വിവാഹ വർത്തയെല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 മിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് കൊണ്ട് ഈ മനുഷ്യനോട് ഞാൻ അഡിക്ടഡ് ആയി എന്നാണ് കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ അക്വാ മറൈൻ ബ്ലൂ നിറത്തിലുള്ള ചുരിദാറാണ് മിയ ധരിച്ചിരിക്കുന്നത്. വെള്ള ഷർട്ടും ബ്ലൂ പാൻറ്സുമാണ് അശ്വിൻറെ വേഷം.  ഇതിനകം തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അമ്മയാണ് ചിത്രം പകർത്തിയതെന്നും മിയ പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട്.

മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍.

Actress miya george new pic with aswin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES