മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.
എന്നാൽ ഇപ്പോൾ താരം അമ്മയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. തനിക്കും അശ്വിനും ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചാണ് മിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മകന്‌റെ പേരും അശ്വിനും കുഞ്ഞിനുമൊപ്പമുളള ചിത്രം പങ്കുവെച്ച താരം തന്‌റെ പുതിയ പോസ്റ്റിലൂടെ അറിയിച്ചു. മിയയും അശ്വിനും ആദ്യത്തെ കണ്‍മണിക്ക് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. നടിക്കും ഭര്‍ത്താവിനും നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കമന്റുകളില്‍ ഗര്‍ഭിണിയായ വിവരം അറിയിക്കാതിരുന്ന മിയയെ അഭിനന്ദിച്ചും ചിലര്‍ എത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍.