Latest News

മോഹൻലാൽ ഒരു കംപ്ലീറ്റ് ആക്ടറാണ്; അങ്ങനെ ഒരാളോടൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കന്ന സ്വീകരണത്തിന്‌റെ പകുതിയെങ്കിലും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്: മീന

Malayalilife
മോഹൻലാൽ ഒരു  കംപ്ലീറ്റ് ആക്ടറാണ്;  അങ്ങനെ ഒരാളോടൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കന്ന സ്വീകരണത്തിന്‌റെ പകുതിയെങ്കിലും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്: മീന

ലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഒരുപിടി മനോഹരച്ചിത്രങ്ങള്‍ സമ്മാനിച്ച നടിയാണ് നടി മീന. അന്യഭാഷാ നടിയായിരുന്നിട്ടും മലയാളികള്‍ മീനയെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്‌സ് , രാക്ഷസ രാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മീന നായികയായി തിളങ്ങിയത്. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരറാാണിയായി തിളങ്ങിയ മീന ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ദൃശ്യത്തിലൂടെയാണ് തിരിച്ചെത്തിയത്. എന്നാല്‍ സാധാരണ ലുക്കില്‍ നിന്നും മാറി വണ്ണം വച്ച് വലിയ മാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. പിന്നാലെ ബാല്യകാല സഖി, മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മടങ്ങി വരിവില്‍ അമ്മ കഥാപാത്രങ്ങളില്‍ തിളങ്ങിയത് കൊണ്ട് തന്നെ താരത്തിന്റെ ലുക്കും അതിനനുസരിച്ച് ഉളളതായിരുന്നു. എന്നാൽ ഇപ്പോൾ  ദൃശ്യം 2വിന്‌റെ വിശേഷങ്ങള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. 

ദൃശ്യത്തില്‍ റാണി വളരെ ഊര്‍ജ്ജസ്വലയായ, രസികയായ കഥാപാത്രമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അങ്ങനെയല്ല . റാണിക്ക് കുറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ അവളെ അലട്ടുന്നു. മകളുടെ കാര്യം, പിന്നെ ജോര്‍ജ്ജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ട്.

അങ്ങനെ കുറെ ആശങ്കകളും പേടിയുമുളള കഥാപാത്രമാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാലുമായുളള കെമിസ്ട്രിയുടെ രഹസ്യം എന്താണെന്ന് മീനയോട് എല്ലാവരും ചോദിക്കുന്നത്.  സത്യമായും എനിക്കറിഞ്ഞുകൂടാ, ഞങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അങ്ങനെയാണ്. അത് പ്രേക്ഷകര്‍ ഇത്രമാത്രം സ്വീകരിച്ചത് എന്റെ ഭാഗ്യവും അനുഗ്രഹവുമാണ്.

അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടറാണ്. അങ്ങനെ ഒരാളോടൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കന്ന സ്വീകരണത്തിന്‌റെ പകുതിയെങ്കിലും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. വരുണിന്റെ മൃതദേഹം എവിടെയാണ് സത്യത്തില്‍ കുഴിച്ചിട്ടിരിക്കുന്നതെന്ന് എന്ന ചോദ്യത്തിനും മീനയുടെ പക്കൽ നിന്ന് മറുപടി എത്തിയിരുന്നു.

സത്യമായും എനിക്കറിയില്ല. നിങ്ങള്‍ ഫെബ്രുവരി 19വരെ കാത്തിരിക്കൂ എന്നാണ് മീന പറഞ്ഞത്. ജോര്‍ജ്ജുകുട്ടി ഇപ്പോഴും പിഴുക്കന്‍ തന്നെയാണെന്നും നടി പറയുന്നു. തിയ്യേറ്ററര്‍ ഉടമയായി. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് നടക്കുകയാണ്. എന്നിട്ടും പിശുക്ക് മാറിയിട്ടില്ല. വീട്ടില്‍ സഹായത്തിനൊരാളെ വയ്ക്കണമെന്ന് പറഞ്ഞാല്‍ നിനക്കെന്താണ് പണിയെന്ന് ചോദിക്കും. എങ്കിലും ചെറിയ ചെറിയ മാറ്റങ്ങളൊക്കെയുണ്ട് താനും. നടി പറഞ്ഞു.

Read more topics: # Actress meena,# words about mohanlal
Actress meena words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക