Latest News

2022ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി; അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല: മീന

Malayalilife
2022ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി; അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല: മീന

ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി മീന. മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ സജീവമായാ താരം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ  മുപ്പതോളം സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്.എന്നാൽ ഇപ്പോൾ നടി മീനയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.  മീനയുടെ പോസ്റ്റ് 2022ല്‍ തന്റെ വീട്ടില്‍ എത്തിയ ആദ്യത്തെ അതിഥി എന്നു കുറിച്ചു കൊണ്ടാണ്. എല്ലാവരോടും ആരോഗ്യത്തോടെ ഇരിക്കാനും മീന പറയുന്നു.

”2022ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി. മിസ്റ്റര്‍ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവന്‍ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാല്‍ അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിന്‍. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതിരിക്കാനും ശ്രദ്ധിക്കൂ” എന്നാണ് മീനയുടെ കുറിപ്പ്.

അതേസമയം,  മീനയുടെതായി റിലീസിന് ഒരുങ്ങുന്നത് ബ്രോ ഡാഡി ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീന എത്തുന്നത്. ചിത്രത്തില്‍  പൃഥ്വി മോഹന്‍ലാലിന്റെയും മീനയുടെയും മകനായാണ് വേഷമിടുന്നത്.  മോഹന്‍ലാലും മീനയും ദൃശ്യം 2-വിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Actress meena and family affected covid

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES