മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടിയാണ് മറീന മൈക്കിള്‍. മുംബൈ ടാക്സി,ഹാപ്പി വെഡിങ്ങ്, അമർ അക്ബർ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർ അക്ഷമയോടെ കാത്തിരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൻ്റെ പപ്പയുടെ മരണ വാർത്തയെക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ മറീന പങ്കുവെച്ചിരിക്കുന്നത്
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തു. എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, അദ്ദേഹത്തിൻറെ പേര് മൈക്കിൾ കുരിശിങ്കൽ’, മറീനയുടെ അച്ഛൻ്റെ ഭൗതീക ശരീരം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രം പങ്കുവെച്ച് മറീന ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ് അച്ഛനും അമ്മയും. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇവരുടെ ആകെ സമ്പാദ്യം ദാരിദ്രം മാത്രമായിരുന്നു. കോഴിക്കോടാണ് 21 വയസ് വരെയും ഞാൻ ജീവിച്ചത്. പണ്ട് തീ പിടുത്തത്തിൽ വീട് നശിച്ചു പോയപ്പോൾ ഇടവകക്കാർ ചേർന്ന് പിരിവിട്ടാണ് പുതിയ വീട് ഉണ്ടാക്കി തന്നത്. മേക്കപ്പ് മാൻ ആയിരുന്നു അച്ഛൻ. സുഹൃത്തിന്റെ മരണത്തെ തുടർന്ന് അദ്ദേഹം വിഷാദ രോഗം ബാധിച്ചു. അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു . പട്ടിണിയാവുന്ന സന്ദർഭങ്ങളിൽ അടുപ്പിൽ വെറുതെ വെള്ളം തിളപ്പിച്ച് വീട്ടിൽ അടുപ്പ് പുകയുന്നുണ്ടെന്നു അയൽക്കാരെ ബേധ്യപ്പെടുത്തിയ ദിവസങ്ങളുണ്ടായിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ 15ാം വയസ് മുതൽ ഞാൻ ഓർക്കസ്ട്ര ഗ്രൂപ്പിൽ പാടാൻ പോകാൻ തുടങ്ങി. രാത്രികളിലൊക്കെ പരിപാടി ഉണ്ടായിരുന്നു. ആളുകൾ പലതും പറയുമായിരുന്നു. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായെന്ന് പറഞ്ഞിരുന്നു.