ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മന്യ. ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്‌തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം വേഷമിട്ടിരുന്നു. മലയാളി പ്രേക്ഷകരില്‍ നിന്നും അന്യഭാഷക്കാരിയായിട്ടു പോലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചിരുന്നത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മന്യ. താരം തന്റെ കുടുംബത്തിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ മമ്മൂക്ക കൂളിങ് ഗ്ലാസ് വയ്ക്കുന്നതിൽ ഒരു കാരണമുണ്ട് എന്ന് തുറന്ന് പറയുകയാണ് താരം.
ഒരിക്കൽ മമ്മൂക്ക തന്നെയാണ് കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ കാരണം തന്നോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറുതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നത്രെ എന്നും മന്യ പറഞ്ഞു . മന്യ മമ്മൂട്ടിക്കൊപ്പം രണ്ട് ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ലൊക്കേഷനിൽ വെച്ച് അമ്മയ്ക്ക് വീട്ടിൽ നിന്ന് മീൻ ഉണ്ടാക്കി കൊണ്ടു വന്ന കാര്യവും മന്യ ഒരുവേള തുറന്ന് പറഞ്ഞു രക്ഷാസരാജാവിന്റെ ലൊക്കോഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ആദ്യമായി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോകുകയായിരുന്നു . അത്രയ്ക്ക് സുന്ദരനാണ് അദ്ദേഹം. വളരെ നല്ലൊരു മനുഷ്യനാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ എത്തുന്നതിന് മുൻപ് അദ്ദേഹത്തെ കുറിച്ച് നിരവധി കഥകൾ കേട്ടിരുന്നു. വളരെ ദേഷ്യക്കാരനും കർക്കശക്കാരനാണെന്നുമാണ് കേട്ടിരുന്നത്. എന്നാൽ യഥാർഥത്തിൽ അദ്ദേഹം അങ്ങനെയല്ല. മമ്മൂട്ടി വളരെ രസകരമായ വ്യക്തിയാണെന്നും മന്യ പറഞ്ഞു. രാക്ഷസരാജാവ്, അപരിചിതൻ എന്നി സിനമകളിലാണ് മമ്മൂട്ടിക്കൊപ്പം മന്യ അഭിനയിച്ചത്.