മലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോള്‍ സമ്മർ ഇൻ ബദ്‌ലഹേമില് ജയറാമിന്റെ കഥാപാത്രത്തിന് പൂച്ചയെ അയച്ച പെണ്‍കുട്ടി ആരാണ് എന്ന് മഞ്ജു വാര്യര്‍ തന്നെ പറയുകയാണ്. ജാങ്കോ സ്പേസ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
”സമ്മര്‍ ഇന്‍ ബത്‌ലഹേം സിനിമയുടെ രണ്ടാം ഭാഗം എല്ലാവരും ചോദിക്കാറുണ്ട്. ആ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന് അറിയില്ല. പൂച്ചയുടെ കാര്യത്തിലുള്ള ഒരു തീരുമാനം അറിയാന്‍ വേണ്ടിയാണ് എല്ലാവരും ചോദിക്കുന്നത്,” മഞ്ജു വാര്യര്‍ പറഞ്ഞു.ആ പൂച്ചയെ അയച്ച വ്യക്തി ആരാണെന്ന് സിനിമയില്‍ വര്‍ക്ക് ചെയ്തവര്‍ക്ക് തന്നെ അറിയില്ല. എനിക്കും അറിയില്ല. ഇപ്പോഴും അത് ഒരു രഹസ്യമായി നില്‍ക്കുകയാണ്. പടത്തില്‍ തന്നെ രണ്ടു പേരിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതില്‍ ആരാണെന്ന് ഇപ്പോഴും അറിയില്ല. ചിലപ്പോള്‍ ഡയറക്ടര്‍ക്ക് മാത്രമേ അറിയുകയുള്ളു,” മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മധു വാര്യരുടെ ആദ്യ സംവിധാനത്തില്‍ മഞ്ജു വാര്യര്‍-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റിലീസായ ലളിതം സുന്ദരം പ്രദര്‍ശനം തുടരുകയാണ്. കൊച്ചുമോനൊപ്പം മഞ്ജു വാര്യരും ചേര്‍ന്നാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ബിജിപാല്‍ ആണ് . ബി.കെ. ഹരിനാരായണനാണ് ഗാനരചന നിര്‍വഹിക്കുന്നത്.