മലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ് നടി മഞ്ജു വാര്യര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ വീട്ടിലാരും തന്റെ ഫാന്‍ അല്ലെന്നും ഒരു ദയയും കൂടാതെ തന്നെ വിമര്‍ശിക്കാറുണ്ടെന്നുമാണ് മഞ്ജു പറയുന്നത്. തന്റെ സുഹൃത്തുക്കളും അങ്ങനെ തന്നെയാണെന്നും മഞ്ജു പറയുന്നുണ്ട്. വീട്ടിലാരും തന്റെ ഫാനല്ല. സത്യസന്ധമായി വിമര്‍ശിക്കുന്നവരാണ് അമ്മയും ചേട്ടനും. ഉള്ള കാര്യം ഉള്ളത് പോലെ ഒരു ദാക്ഷിണ്യവുമില്ലാതെ മുഖത്ത് നോക്കി പറയുന്നവരാണ്. അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയുമെല്ലാം കാര്യങ്ങള്‍ പറഞ്ഞ് തരാറുണ്ട്. നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോയ കാര്യങ്ങളെക്കുറിച്ചൊക്കെ അവര്‍ പറയാറുണ്ട്.
സുഹൃത്തുക്കളും പറഞ്ഞ് തരാറുണ്ട്. അങ്ങനെയാണ് തനിക്ക് സ്വയം ഇപ്രൂവ് ചെയ്യാന്‍ അവസരം കിട്ടുന്നത്. സിനിമാ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ സന്തോഷമാണ്. തനിക്ക് കിട്ടിയ സ്നേഹ സൗഭാഗ്യങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഒരുമറയുമില്ലാതെ പ്രേക്ഷകര്‍ തന്നെ മനസു നിറഞ്ഞ് സ്നേഹിച്ചിട്ടുണ്ട്.
അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. നല്ല സിനിമകളിലൂടെയേ തനിക്കത് തിരിച്ച് കൊടുക്കാനാവൂ. തുടക്കത്തിലൊക്കെ കഥ കേള്‍ക്കുമ്പോള്‍ അച്ഛനും അമ്മയുമൊക്കെ കൂടെയിരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ തനിക്കൊരു ടീമുണ്ട്, താനാണ് തീരുമാനം എടുക്കുന്നത് എന്നാണ് മഞ്ജു 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.