മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ തന്റെ ഡ്രസിങിനെ കുറിച്ച് സംസാരിക്കുകയാണ് താരം. പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസുതുറക്കുന്നത്.
ഇടുന്ന ഡ്രസ്സുകളൊക്കെ ട്രെന്റിങ്ങ് ആവണമെന്നോര്‍ത്ത് ബോധപൂര്‍വം ധരിക്കുന്നതല്ല. ഇതെല്ലാം എന്റെ കൈശമുള്ള വസ്ത്രങ്ങളാണ്. ചെലോര്‍ക്ക് ശെരിയാവും, ചെലോര്‍ക്ക് ശെരിയാവില്ല അത്രയേ ഉള്ളു. പാവാടയൊക്കെ ഞാന്‍ പണ്ടും ഇടാറുള്ളതാണ്. ആരും കാണാറില്ല എന്ന് മാത്രം. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്ന് കേള്‍ക്കുന്നതില്‍ ഒട്ടും സാറ്റിസ്ഫാക്ഷന്‍ ഇല്ല. എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കണം. ലുക്ക്സിലൊന്നും ഒരു കാര്യമില്ല. അതൊക്കെ നാച്ചുറലാണ്. പ്രായമാകുമ്ബോള്‍ നരകള്‍ വീഴും അതിലൊന്നും എനിക്ക് പ്രശ്നമില്ല. ലുക്ക് മാത്രമായിരിക്കരുത് ജീവിതത്തിലെ പ്രധാനപ്പെട്ട ലക്ഷ്യം.
പഴയ നടിമാര്‍, നടന്‍മാര്‍ എന്ന പ്രയോഗം ഒരിക്കലും ശരിയല്ല. ഒരിക്കല്‍ ഒരു ആക്ടര്‍ ആയാല്‍ അവര്‍ ജീവിതകാലം മുഴുവന്‍ ഒരു ആക്ടര്‍ ആണ്. നവ്യാ നായര്‍, മീരാ ജാസ്മിന്‍, ഭാവന ഇവരെല്ലാം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് അവരുടെ തിരിച്ചുവരവില്‍ സന്തോഷമേ ഉള്ളു.