കൊറോണ വന്നതിലൂടെ ശീലമായി തീർന്ന ഒരു വസ്തു ആണ് മാസ്ക്. വസ്ത്രദാരണത്തിന്റെ ഒരു ഭാഗമായി മാറിരിക്കുകയാണ് മാസ്ക്. വസ്ത്രത്തിനു ചേർന്ന മാസ്ക്, പല നിറത്തിലുള്ള മാസ്ക്, അങ്ങനെ നിരവധിയാണ് ഇന്ന് നമ്മുടെ വിപണിയിൽ. നമ്മുടെ സുരക്ഷയ്കാണ് മാസ്ക് ഉപയോഗിക്കാൻ പറഞ്ഞിരിക്കുന്നത്. പക്ഷേ പലരും ശരിയായി അല്ല ഉപയോഗിക്കുന്നത്. അതിനെ പാട്ടി പല വട്ടത്തെ സർക്കാർ തന്നെ വിമര്ശിച്ചിട്ടുമുണ്ട്. പലയിടത്തും പലരും തമാശ രൂപേണ അവതരിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ചെയ്തിരിക്കുകയാണ് ദളപതി വിജയുടെ മാസ്റ്ററിലെ നായികാ മാളവിക മോഹൻ. ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കുന്ന ചിത്രമാണ് നടിയുടെ അടുത്ത പ്രോജക്ട്. മലയാളത്തിലെ പട്ടം പോലെ ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് സംസാര വിഷയം.
തികച്ചും തമാശ രൂപേണ തയാറാക്കിയ വീഡിയോ ആണ് അത്. നടി പല രീതിയിൽ മാസ്ക് ധരിക്കുന്ന വ്യക്തികളെ കാണിച്ചു തരുകയാണ് ചെയ്തത്. അതിനോടൊപ്പം കുറച്ച് തമാശ ചേർത്തപ്പോൾ അത് പ്രേക്ഷകർക്കു ഏറെ പ്രിയമായി. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്നാണ് വീഡിയോയുടെ താഴേയ് ഉള്ള ക്യാപ്ഷൻ. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വിഡിയോയിൽ കാണാം. താടിയിലും മൂക്കു മറയ്ക്കാതെ വയ്ക്കുന്നതും അങ്ങനെ നിരവധി രീതിയിൽ ആ വീഡിയോ പ്രേക്ഷകരിൽ എത്തിക്കാൻ മാളവികയ്ക് സാധിച്ചു. അതേയ് തമാശ രൂപേണ തന്നെ പ്രേക്ഷകർ എടുത്തു എന്നതും ഒരേ നല്ല കാര്യമാണ്. നടി ഉദേശിച്ചത് തന്നെ പ്രേക്ഷരുടെ മുന്നിൽ എത്തി എന്ന് പറയാൻ കഴിയും.
ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. താരം മിക്ക്യപ്പോഴും പങ്കുവയ്ക്കുന്ന മോഡൽ ചിത്രങ്ങൾ വിരൽ ആകാറുണ്ട്. ഗ്ലാമർ മോഡലിലും പല വ്യത്യാസത്തിൽ ആളുകളുടെ മുന്നിൽ എതാൻ നടി ഇപ്പോഴും ശ്രെമിക്കാറുണ്ട്. സോഷ്യൽ മീഡിയകർക്ക് ഏറെ പ്രിയങ്കരിയാണ് മാളവിക മോഹൻ. കൊറോണ കൂടിനിൽകുന്ന സമയത്തും മാസ്ക് ശെരിയായ രീതിയിൽ ധരിക്കാതെ നടക്കുന്ന ആളുകൾ നിരവധിയാണ്. പല ട്രോളുകളായും പോസ്റ്റുകളായുമൊക്കെ ഈ ഒരു വിഷയത്തെ പറ്റി വന്നിട്ടുണ്ട്. നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷും വിവിധതരം മാസ്ക് ധാരികളെ പരിചയപ്പെടുത്തി വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു.