Latest News

കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍; തുറന്ന് പറഞ്ഞ് മാലാ പാര്‍വ്വതി

Malayalilife
കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍; തുറന്ന് പറഞ്ഞ്  മാലാ പാര്‍വ്വതി

ലയാള  സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മാല പാർവതി. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവയായാണ്. എന്നാൽ ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പറയുകയാണ് നടി. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ അത് വെല്ലുവിളിയായിരുന്നുവെന്നും  ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ താരം  പറഞ്ഞു. 

കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുട കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു പക്ഷെ, പുറത്തുപോയിത്തുടങ്ങിയപ്പോള്‍ അത് മാറി. അത് അങ്ങനെയല്ല, മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്.

പാര്‍വ്വതി തിരുവോത്ത് മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു. അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്.

Actress mala parvathy words about body shaiming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES