മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ നടി ലക്ഷ്മി പ്രിയ നാദിർഷ അവതാരകൻ ആയെത്തിയ ഷോയിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
സീനിയേഴ്സ് എന്ന സിനിമയിലെ അഭിനയത്തെകുറിച്ചുള്ള ചോദ്യത്തിനും ലക്ഷ്മി പറയുന്നതിങ്ങനെ. നമ്മൾ ഇത് സംസാരിച്ചാൽ ആവശ്യം ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാകുമോ. എന്റെ ക്യാരക്ടർ അതിൽ ഒരു കോളേജ് ലക്ച്ചറർ ആയിരുന്നു. ഒരു കോളേജ് ലക്ച്ചറർ എന്ന് പറയുമ്പോൾ ഒരിക്കലും സെക്സി ആയി നടക്കുന്ന ആളല്ല. അതും എന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല.
അതിൽ അഭിയിക്കേണ്ട ആദ്യ ദിവസം എനിക്ക് അഭിനയിക്കാൻ ആകുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എന്റെ അടുത്ത് ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന്. ഞാൻ പോകാൻ വേണ്ടി വണ്ടി കയറുമ്പോഴേക്കും അപ്പോൾ ജയറാമേട്ടനും എല്ലാവരും കൂടി വന്നു ആശ്വസിപ്പിച്ചിട്ട് അഭിനയിച്ചോളൂ, മോശമായി ഒന്നുമില്ല എന്നാണ് പറഞ്ഞത്. എന്റെ വയർ അല്ല, അതിൽ കാണിച്ചിരിക്കുന്നത്. കുറച്ചും കൂടി നല്ലൊരു വയർ ആണ് അതിൽ കാണിച്ചിരിക്കുന്നത്.