മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നായകന്മാർക്കൊപ്പം നായികയായി തിളങ്ങാനുള്ള ഭാഗ്യവും താരത്തെ തേടി എത്തിയിട്ടുമുണ്ട്. താരം ഇന്നും ഒരു അവിവിവാഹിത കൂടിയാണ്.
എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് ലക്ഷ്മി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അരയന്നങ്ങളുടെ വീടിന്റെ കഥ പറയാനായി തന്റെ വീട്ടിൽ വന്നത് സംവിധായകൻ ബ്ലസിയായിരുന്നു. ക്യാമറാമാൻ വേണുവും ഒപ്പമുണ്ടായിരുന്നു. പിന്നീട് താൻ പാലക്കാട്ട് ലോഹിസാറിനെ കാണാൻ പോയി. സെറ്റും മുണ്ടുമായിരുന്നു വേഷമെന്നും അങ്ങനെ തന്നെ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ തന്നെ കണ്ടപ്പോൾ ലോഹിതദാസ് ഒന്നും പറഞ്ഞില്ല ഒന്നും സംസാരിക്കാതെ ഇദ്ദേഹം എങ്ങനെ സിനിമ ചെയ്യുമെന്ന് താൻ സംശയിച്ചിരുന്നു.
എന്നാൽ ലോഹി സാറിനെ വൈകാതെ അടുത്തറിഞ്ഞു സീതാലക്ഷ്മി എന്ന ആദ്യ വേഷം തന്നെ ഒരു വിസ്മയ ലോകത്ത് എത്തിക്കുകയായിരുന്നു. ചെയ്ത വേഷങ്ങൾ വളർച്ചയുടേയും പഠനത്തിന്റേയും ഭാഗമായി മാത്രമാണ് കാണുന്നത് പ്രതിച്ഛായകളെ അത് ബാധിച്ചാലും അതെക്കുറിച്ച് ചിന്തിക്കാറില്ല. .തനിക്ക് ആഢംബര ജീവിതമില്ല തനിക്ക് സന്തോഷം നൽകുന്നത് മാത്രമാണ് വാങ്ങാറുള്ളത്. സോഷ്യൽ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. തന്റെ ഹോണ്ട സിറ്റി കാർ 10 വർഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല. എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട്, ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ, അതങ്ങനെ പോകട്ടെ എന്നു പറയും.