മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ വിളിച്ചപ്പോൾ ലക്ഷ്മി ഗോപാലസ്വാമിയോട് അച്ഛൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്.
താരത്തിന്റെ വാക്കുകളിലൂടെ ...
ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് താൻ ചോദിച്ചിരുന്നു, നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചു. താൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അത്, ഷൂട്ടിംഗിനെത്തുമ്പോൾ എന്താകുമെന്ന പേടിയുണ്ടായിരുന്നു , പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായി. നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടും.
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി.മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നായകന്മാർക്കൊപ്പം നായികയായി തിളങ്ങാനുള്ള ഭാഗ്യവും താരത്തെ തേടി എത്തിയിട്ടുമുണ്ട്. താരം ഇന്നും ഒരു അവിവിവാഹിത കൂടിയാണ്. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഇപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച് കഴിഞ്ഞു, അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനമാണ് ലക്ഷ്മി കാഴ്ച വെച്ചത്.