മുംബൈയിലെ വീട്ടിലെ വൈദ്യുതി ബില്ലിലെ തുക കണ്ട് ഞെട്ടി നടി കാർത്തിക നായർ. ആയിരങ്ങൾ ബിൽ തുകയായി വരുന്ന സ്ഥാനത്ത് താരത്തിന് വന്ന തുക കേട്ടാൽ ആർക്കും ഷോക്ക് ആവും. കാർത്തികയ്ക്ക് വന്ന വൈദ്യുതി ബിൽ ഒരു ലക്ഷത്തോളം രൂപയാണ്. തനിക്കുണ്ടായ ഞെട്ടൽ ബിൽതുക കണ്ട പാടെ കാർത്തിക ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണ്.
മുംബൈയിലെ വീട്ടിലേക്ക് വന്ന അദാനി ഇലെക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഉയർന്ന തുക ഈടാക്കിയിരിക്കുന്നത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടൽ ബില്‍ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും താരം തുറന്ന് പറയുന്നു. ബിൽ നൽകിയിരിക്കുന്നത് മീറ്റർ റീഡിങ് എടുക്കാതെയാണ് എന്ന് താരം പരാതിപ്പെടുകയും ചെയ്യുന്നു.
‘മുംൈബയിൽ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബിൽ ഒരു ലക്ഷം. അതും അവരുടെ കണക്കിൽ. എന്റെ മീറ്റർ റീഡിങ് പോലും നോക്കിയിട്ടില്ല എന്നുമാണ് കാര്‍ത്തിക ട്വീറ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നൽകുകയും ചെയ്തിരുന്നു. റിപ്ലൈ ട്വീറ്റിൽ അക്കൗണ്ട് നമ്പറും കോൺടാക്ട് വിവരങ്ങളും തങ്ങൾക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്രയും തുക വന്നതിനുള്ള കാരണം പരിശോധിക്കാം എന്നും അറിയിച്ചിരിക്കുകയാണ്.
സിനിമ മേഖലയിൽ നിന്നും കാർത്തിക ബിസിനസ്സിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ] പ്രമുഖ ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടർ കൂടിയാണ് കാർത്തിക. മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് കാർത്തിക വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. തമിഴ്, തെലുങ്ക് സിനിമകളിളും താരം സജീവമായിരുന്നു.
So what kind of scam is @Adani_Elec_Mum conducting in mumbai? June electricity bill close to 1lakh... (based on their "estimates" since they could not do meter reading during lockdown) hearing lots of similar complaints from Mumbaikars.
— Karthika Nair (@KarthikaNair9) June 25, 2020
@AdaniOnline @CMOMaharashtra