ബോളിവുഡിലെ ശ്രദ്ധേയ താരമാണ് നടി കങ്കണ രണാവത്ത്. തന്റെതായ നിലപാടുകൾ എല്ലാം തന്നെ യാതൊരു മടിയും കൂടാതെ തുറന്ന് പറയാറുണ്ട് താരം. എന്നാൽ ഇപ്പോൾ നടി കങ്കണ റണൗത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഖലിസ്ഥാനി ഭീകരര്‍ എന്ന വിവാദപരാമര്‍ശത്തില്‍ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. പോസ്റ്റ് സെന്‍സര്‍ ചെയ്യണമെന്ന ഹര്‍ജി കര്‍ഷക സമരത്തില്‍ പങ്കെടുത്ത സിഖ് കര്‍ഷകരെ ‘ഖലിസ്ഥാനി തീവ്രവാദികള്‍’ എന്നു വിളിച്ച താരത്തിന്റെ പോസ്റ്റുകള്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ഡി. വൈ ചന്ദ്രചൂട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സുപ്രീം കോടതി അഭിഭാഷകനാണ് പോസ്റ്റില്‍ നിഷ്‌കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചെന്ന് ആരോപിച്ച് ഹര്‍ജി സര്‍പ്പിച്ചിരുന്നത്. കങ്കണയുടെ ഭാവി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. താന്‍ കര്‍ഷക സമരസ്ഥലത്ത് പോയിട്ടുണ്ടെന്നും അവിടെ ഖലിസ്ഥാനിയായ ഒന്നും ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ചന്ദര്‍ജിത്ത് സിംഗ് ചന്ദര്‍പാല്‍ പറഞ്ഞു.
കര്‍ഷകരുമായി ബന്ധപ്പെട്ട പൊതു വിഷയത്തിലാണ് സമരം നടന്നതെന്നും എന്നാല്‍ കങ്കണ സ്ഥിരമായി വിദ്വേഷജനകമായ പോസ്റ്റുകളാണ് പങ്കുവെക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.