നടി എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി; കൈപിടിച്ച് കൊടുത്ത്‌ രഞ്ജു രഞ്ജിമാർ; ചിത്രങ്ങൾ വൈറൽ

Malayalilife
നടി എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി; കൈപിടിച്ച് കൊടുത്ത്‌ രഞ്ജു രഞ്ജിമാർ; ചിത്രങ്ങൾ വൈറൽ

ട്രാൻസ് വുമണായ എലിസബത്ത് ഹരിണി ചന്ദനയെ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ജോഡി സീസണിൽ  വച്ചായിരുന്നു താരത്തിന്റെ വിവാഹ വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ താരം വിവാഹിതയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സുനീഷ് ആണ് ഹരിണിയെ ജീവിത സഖിയാക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ ആളുകൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. മേക്ക് അപ്പ്  ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ   ഹരിണിയുടെ കൈ പിടിച്ച് കൊടുത്തത്. 

 മുൻപും പല അഭിമുഖങ്ങളിലും കുടുംബമായി ജീവിക്കണമെന്നും കുഞ്ഞുണ്ടാവണമെന്നുമുള്ള സ്വപ്നവും തനിക്ക് ഉണ്ടെന്നു താരം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്ത പുറത്തുവരുന്നത്.

2017-ൽ കൊച്ചിയിൽ നടന്ന ട്രാൻസ്ജെൻഡർ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു ഹരിണി. ‘ട്രാൻസ്ജെൻഡർ തിയേറ്റർ ഗ്രൂപ്പ്‌’ ആയ ‘മഴവിൽ ധ്വനി’യുടെ ‘പറയാൻ മറന്നത്’ എന്ന നാടകത്തിൽ അഭിനയിച്ചു. അത് ഒരുപാട് വേദികളിൽ അവതരിപ്പിച്ചതോടെയാണ് ഹരിണി അഭിനയ രംഗത്ത് ശ്രദ്ധിക്കപെടുന്നത്.

Actress elizabeth harini chandana married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES