Latest News

ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം; എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം: അനുശ്രീ

Malayalilife
ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം; എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം: അനുശ്രീ

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെ കുറിച്ച് നടി അനുശ്രീ പങ്കുവെച്ച കുറിപ്പ് ആണ് വൈറലായി മാറുന്നത്.

അനുശ്രീയുടെ കുറിപ്പ് ഇങ്ങനെ, 

ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്‌കുമാര്‍,ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍…

{Flash back} 2002_2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു.. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു.. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.’The smile of Acceptance’..

ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം.. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്.. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാംല്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്…keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍.

Actress anusree words about kb ganesh kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES