Latest News

നടി അനുപമ പരമേശ്വരനും യുവസംവിധായകനും വിവാഹിതരായി; പ്രതികരണവുമായി താരം

Malayalilife
നടി അനുപമ പരമേശ്വരനും യുവസംവിധായകനും വിവാഹിതരായി; പ്രതികരണവുമായി താരം

"പ്രേമം "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളക്കര ഒരൊറ്റ ചിത്രത്തിലൂടെയാണ് പ്രേമത്തിലെ ചുരണ്ട മുടിക്കാരിയായ മേരിയെ  ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തമിഴ്സജീവമാണ് , തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിൽ   താരം ഇപ്പോൾ  സജീവമാണ്. എന്നാൽ ഇപ്പോൾ അനുപമ പരമേശ്വരനും യുവസംവിധായകനും വിവാഹിതരായി എന്നുള്ള വാർത്തയാണ് പ്രചരിക്കുന്നതും. 

അന്യഭാഷയിലെ യുവസംവിധായകനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചായിരുന്നു ചിലരൊക്കെ ഇതേക്കുറിച്ച് ചോദിച്ചത്. ഞാൻ പോലും ഞെട്ടിയിരുന്നു ആ സമയത്ത്. ഇൻസ്റ്റഗ്രാമിൽ എന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കിയ ഒരുത്തൻ ഐഎംഡിബി വിവരങ്ങൾ എഡിറ്റ് ചെയ്ത് ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേർക്കുകയായിരുന്നു. സംവിധായകൻ, പ്രൊഡ്യൂസർ എന്നൊക്കെയായിരുന്നു സ്വയം വിശേഷിപ്പിച്ചത്. വ്യാജ ഐഡിയായിരുന്നു അത്. ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്റെ പേര് പറഞ്ഞോളൂ, ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ അത്ര തന്നെ സജീവയല്ല അനുപമ.  മലയാളത്തിൽ "മണിയറയിലെ അശോകൻ"എന്ന സിനിമയുടെ സഹസംവിധായികയായി പ്രവർത്തിക്കുകയും ചെയ്തു. ജോമോന്റെ സുവിശേഷങ്ങളിലാണ്  അനുപമ  ഒടുവിലായി  മലയാളത്തിൽ അഭിനയിച്ച സിനിമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ അന്യ ഭാഷ സിനിമകളിലും ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്.


 

Actress anupama parameshwaran wedding rumour

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES