Latest News

ബ്യൂട്ടി പാർലറിൽ പോകാറില്ല;ജിമ്മുകളിലെ വർക്ക് ഔട്ട് ഇല്ല;സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ

Malayalilife
ബ്യൂട്ടി പാർലറിൽ പോകാറില്ല;ജിമ്മുകളിലെ വർക്ക് ഔട്ട്  ഇല്ല;സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ

ൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. തുടർന്ന് തെന്നിന്ത്യൻ സിനിമകളിലേക്ക് താരം ചേക്കേറുകയും ചെയ്‌തു. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി ഇപ്പോൾ എത്തുന്നതും. പണത്തിനല്ല, അഭിനയത്തിനും നല്ല റോളുകൾക്കുമാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് താരം ഇതിനോടകം തന്നെ വ്യക്തമാക്കുകയും ചെയ്‌തു.എന്നാൽ ഇപ്പോൾ  തന്റെ ഫാഷൻ ലോകത്തെക്കുറഇച്ച് തുറന്നുസംസാരിക്കുകയാണ് താരം. 

സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ തരാം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ഗോസിപ് കോളങ്ങളിലും നടിയുടെ പേര് ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ  തന്റെ ഫാഷൻ ലോകത്തെക്കുറഇച്ച് തുറന്നുസംസാരിക്കുകയാണ് താരം. വാക്കുകൾ ഇങ്ങനെ, സാരിയാണ് ഇഷ്ട വസ്ത്രം. ഫങ്ഷനുകളിലും മറ്റും സാരിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവന്റുകൾക്കനുസരിച്ച് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സാരി കഴിഞ്ഞാൽ ഇഷ്ടമുള്ള വസ്ത്രം ജീൻസാണ്. ജീൻസ് വളരെ കംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ട്.

ലോക്ഡൗൺ തുടങ്ങിയ ശേഷമാണ് ഫിറ്റ്നസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ജിമ്മുകളിൽ പോകാറില്ല. റൂമിൽ തന്നെ നോർമൽ ആയി ചെയ്യാൻ പറ്റുന്ന വർക്കൗട്ടുകളാണ് ചെയ്യുന്നത്. ബ്യൂട്ടി പാർലറിൽ പൊതുവേ പോകാറില്ല. വാക്സിങ്, ത്രെഡിങ് എല്ലാം ചെയ്യുന്നത് സ്വന്തമായാണ്. ചുരുക്കം അവസരങ്ങളിൽ മാത്രമാണ് പാർലറുകളിൽ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങൾ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാൻ അനുവദിക്കും. എക്സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവ്. 

Actress anupama parameshwaran beauty secret

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES