Latest News

ഏറെ ഇഷ്ടത്തോടെ വാങ്ങുന്നതും എനിക്ക് ഇണങ്ങുന്നതുമായ വസ്ത്രങ്ങൾ മാത്രമേ ഞാന്‍ ധരിക്കാറുള്ളു; സൗന്ദര്യം സംരക്ഷിക്കുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി നടി അഞ്ചു അരവിന്ദ്

Malayalilife
ഏറെ ഇഷ്ടത്തോടെ വാങ്ങുന്നതും എനിക്ക് ഇണങ്ങുന്നതുമായ വസ്ത്രങ്ങൾ  മാത്രമേ ഞാന്‍ ധരിക്കാറുള്ളു; സൗന്ദര്യം സംരക്ഷിക്കുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി നടി അഞ്ചു അരവിന്ദ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം  ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോള്‍ അഞ്ജു തന്റെ സൗന്ദര്യം നില നിര്‍ത്തുന്നതിന്റെ കാര്യമാണ്  വെളിപ്പെടുത്തിയിരിക്കുന്നത്. പഴയത് പോലെ സൗന്ദര്യം നിലനിര്‍ത്തുന്നതിന് കൃത്യമായ ഉത്തരം അഞ്ജുവിന് ഉണ്ട്.  നടി തന്റെ സൗന്ദര്യ രഹസ്യം ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. 

അഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ, ഏറെ ഇഷ്ടത്തോടെ വാങ്ങുന്നതും എനിക്ക് ഇണങ്ങുന്നതുമായ വസ്തങ്ങള്‍ മാത്രമേ ഞാന്‍ ധരിക്കാറുള്ളു. ഒരു വസ്ത്രം ധരിച്ചാല്‍ എത്രത്തോളം ആത്മവിശ്വാസം ഉണ്ടാകുമെന്ന കാര്യങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാഷ്വലായി പുറത്ത് പോകുന്ന സമയത്ത് ഡ്രസിങ് ശ്രദ്ധിക്കാറില്ല. പക്ഷേ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുമ്പോഴും വ്‌ളോഗ് തുടങ്ങുന്ന സമയത്തൊന്നും തീരെ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലിടുന്ന ഡ്രസ് ഇട്ട് വ്‌ളോഗ് അവതരിപ്പിക്കാറുണ്ട്. എന്നിട്ടും ആളുകള്‍ കോസ്റ്റിയൂം നന്നായിട്ടുണ്ടെന്ന് പറയുമ്പോഴാണ് ഡ്രസിങ്ങിലൊക്കെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ആരോടും ശത്രുതയോ ദേഷ്യമോ ഒന്നുമില്ല. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും കാണുമ്പോള്‍ ആ ഇഷ്ടമുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും പരസ്പരം സഹായിക്കാറുണ്ട്. വലിയ ആര്‍ട്ടിസ്റ്റുകളുള്‍പ്പെടെയുള്ളവര്‍ ആ സ്‌നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ട്. അതൊക്കെയാണ് സൗഹൃദം നല്‍കുന്ന സന്തോഷങ്ങള്‍.

കൊറോണയുടെ സമയത്ത് ഏറ്റവും ഒടുവിലായി അഭിനയിച്ച ഒരു സിനിമയുണ്ട് ഭൂമിയിലെ മനോഹര സ്വകാര്യം അത് ഡിസംബര്‍ 26 ന് ടിവിയില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാം ഒടിടി റിലീസ് അല്ലേ. യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്ന ഉദ്ദേശ്യത്തിലാണ് അധികം വര്‍ക്കുകള്‍ കമ്മിറ്റ് ചെയ്യാത്തത്. അത്ര ഇംപ്രസീവ് കഥാപാത്രങ്ങളൊന്നും വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ മൂന്ന് വര്‍ഷത്തിലേറെയായി മിനിസ്‌ക്രീനില്‍ വര്‍ക്കുകളൊന്നും അങ്ങനെ കമ്മിറ്റ് ചെയ്തിട്ടില്ല. വിശ്വാസ്യതയുടെ പ്രശ്‌നമുള്ളത് കൊണ്ട് കൂടിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.


 

Actress anju aravind beauty secret

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES