മമ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരം. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സ് ജീവനൊടുക്കിയത്. എന്നാൽ ഇപ്പോൾ അനന്യയുടെ വിയോഗത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍.
അഞ്ജലി അമീറിന്റെ കുറിപ്പ്,
ഹിജഡ ,ഒന്‍പതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവര്‍ രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സൈ്വര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ.
പോസ്റ്റിന് കീഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ചില കമന്റുകള്‍ക്ക് ഇഞ്ജലി മറുപടിയും നല്‍കിയിട്ടുണ്ട്. സത്യത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ പ്രകൃതിവിരുദ്ധമാണ്, അഞ്ജലി അത് വിജയിക്കില്ല, വെറുതെ പണംതട്ടാന്‍ ആയി ചില ഡോക്ടര്‍മാര്‍ പറയുന്നതാണ് ശസ്ത്രക്രിയ ചെയ്യാം എന്നൊക്കെ ഇങ്ങനെയായിരുന്നു ഒരാള്‍ പോസ്റ്റിന് കമന്റ് ചെയ്തത്. ഞാന്‍ ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ എനിക്ക് പ്രോബ്ലം ഒന്നുമില്ല സര്‍ജറി ഓക്കേ ആണെന്നായിരുന്നു അഞ്ജലിയുടെ മറുപടി.
അഞ്ജലി അമീര്‍ എന്ന വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെങ്കില്‍ അദ്ദേഹത്തെ പിന്നെ എന്തിന് ട്രാന്‍സ്ജണ്ടര്‍ എന്ന് വിളിക്കുന്നു സ്ത്രീ എന്ന് വിളിച്ചാല്‍ പോരെ. അങ്ങനെ പെണ്ണാവാന്‍ താല്പര്യമുള്ളവരെ പെണ്ണാക്കുകയും ആണാവാന്‍ താല്പര്യമുള്ളവരെ ആണാക്കുകയും ചെയ്തിട്ട് ആണ്, പെണ്ണ് എന്ന് വിളിച്ചാല്‍ പിന്നെ ഒരു പ്രശ്‌നവും ഉണ്ടാവില്ല. കളിയാക്കരുത്. അവരുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണെന്നുള്ള കമന്റുള്ള പോസ്റ്റിന് കീഴിലുണ്ട്.