തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ മലയാളി പ്രക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്. സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ താരത്തിന് നിരവധി ആരാധകരും ഏറെയാണ്. അനശ്വര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പം മുതലേ കാവ്യ മാധവന്റെ ആരാധികയാണ് താനെന്ന് അനശ്വര തുറന്ന് പറയുകയാണ്. അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും അനശ്വര ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
താന്‍ ചെറുപ്പം മുതലേ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും, എല്ലാം തികഞ്ഞൊരു ആക്ടറാണ് അവര്‍, അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നതു കേള്‍ക്കുമ്പോള്‍ തനിക്കും അഭിമാനം തോന്നാറുണ്ടെന്ന് അനശ്വര പറയുന്നു.കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അനശ്വര വ്യക്തമാക്കി. മീശമാധവന് പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തനിക്കും പ്രണയം തോന്നിയിരുന്നതായും അനശ്വര വ്യക്തമാക്കി. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയത്.
അന്ന് മീശമാധവന് പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നല്‍ വന്നത്. താന്‍ വീട്ടില്‍ പറഞ്ഞു, ഇതാണെന്റെ ചെക്കന് എന്ന്. അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ തനിക്കുമത് ഒരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല.