Latest News

ഹാരിപോര്‍ട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗലിനെ അനശ്വരമാക്കിയ നടി; രണ്ട് തവണ ഓസ്‌കാര്‍ നേടിയ അതുല്യ പ്രതിഭ: അന്തരിച്ച പ്രശസ്ത ഹോളിവുഡ് താരം മാഗി സ്മിത്തിന് ആദരാഞ്ജലികള്‍ 

Malayalilife
 ഹാരിപോര്‍ട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗലിനെ അനശ്വരമാക്കിയ നടി; രണ്ട് തവണ ഓസ്‌കാര്‍ നേടിയ അതുല്യ പ്രതിഭ: അന്തരിച്ച പ്രശസ്ത ഹോളിവുഡ് താരം മാഗി സ്മിത്തിന് ആദരാഞ്ജലികള്‍ 

ലണ്ടന്‍: അന്തരിച്ച പ്രശസ്ത ഹോളിവുഡ് താരം മാഗി സ്മിത്തിന് (89) അന്ത്യാഞ്ജലി അര്‍പ്പിച്ച് കലാലോകം. ഹാരിപോര്‍ട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗല്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കി ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത അതുല്യ പ്രതിഭയാണ് മാഗി സ്മിത്ത്. പ്രായാധിക്യ അസുഖങ്ങളെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ടു തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുളള ഒരു മികച്ച പ്രതിഭയാണ് മാഗി. മാഗി സ്മിത്തിന്റെ നിര്യാണത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ അനുശോചനം രേഖപ്പെടുത്തി.

 ''വളരെ ദുഃഖത്തോടെ മാഗി സ്മിത്തിന്റെ വിയോഗവാര്‍ത്ത അറിയിക്കുന്നു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം'' മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫന്‍സും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വ്യത്യസ്തമായ അഭിനയരീതിയിലൂടെ സിനിമാ സ്നേഹികളുടെ മനസ്സില്‍ ഇടംനേടിയ പ്രതിഭയായിരുന്നു മാഗി സ്മിത്ത്. 

വെള്ളിത്തിരയില്‍ നിരവധി അനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മാഗി സ്മിത്ത്. ബ്രിട്ടിഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 1969ല്‍ പുറത്തിറങ്ങിയ 'ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡിക്' എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. 1978ല്‍ പുറത്തിറങ്ങിയ കാലിഫോര്‍ണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു.

1934 ഡിസംബര്‍ 28ന് ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡില്‍ ജനനം. 1952ല്‍ അഭിനയരംഗത്തേക്ക് എത്തി. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. 1956ല്‍ ആദ്യസിനിമയില്‍ അഭിനയിച്ചു. ലോറന്‍സ് ഒലിവിയര്‍ 'ഒഥല്ലോയില്‍' പ്രധാന വേഷം നല്‍കി. പിന്നീട് ഇത് സിനിമയായപ്പോള്‍ അവര്‍ക്ക് അക്കൗദമി നോമിനേഷന്‍ ലഭിച്ചു. 'ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി' എന്ന സിനിമയിലെ അഭിനയത്തിലൂടെ ആദ്യ ഓസ്‌കര്‍ അവാര്‍ഡ്. ഹാരിപോര്‍ട്ടര്‍ സിനിമയിലെ വേഷം യുവതലമുറയ്ക്ക് മുന്നില്‍ മാഗി സ്മിത്തിനെ ശ്രദ്ധേയയാക്കി.

Maggie Smith famed for Harry Potter death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക